ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യുഎൻ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടി പുതു ചരിത്രം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി. ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാം ഗിന്നസ് റെക്കോഡുകളും തകർക്കപ്പെടുന്ന തരത്തിലായിരിക്കും യുഎൻ ആസ്ഥാനത്തെ യോഗാദിനാചരണം. യുഎൻ ആസ്ഥാനത്തും ന്യൂയോർക്കിലും ഒരേ സമയം ഏറ്റവും കൂടുതൽ ആളുകൾ യോഗ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം വിവരിച്ച സിസബ കൊറോസി, പുരാതന ഇന്ത്യൻ സമ്പ്രദായങ്ങൾക്ക് ആധുനിക കാലത്ത് മനുഷ്യരെ പഠിപ്പിക്കാൻ വിലപ്പെട്ട പാഠമുണ്ടെന്ന് പറഞ്ഞു. ഭാരതം ലോകത്തിന് പ്രധാനം ചെയ്ത മികച്ച ആശയങ്ങളിലൊന്നാണെന്ന് യോഗ. അഹിംസ, അത്യാഗ്രഹം, വിഭവങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കുക, നമ്മുടെ പൂർവ്വികർ നമ്മുക്ക് നൽകിയത് ഭാവി തലമുറയ്‌ക്കായി സംരക്ഷിക്കുക തുടങ്ങി മഹത്തായ ജീവിതരീതിയാണ് യോഗ മുന്നോട്ട് വെക്കുന്നത്. യോഗ നമ്മോട് പങ്കുവെക്കുന്നത് പ്രപഞ്ച സത്യങ്ങളാണ്. പ്രപഞ്ചത്തിലെ ശക്തിയും നമ്മളും തമ്മിലുള്ള സന്തുലിതയാണ് യോഗ മുന്നോട്ട് വെയ്‌ക്കുന്നത് സിസബ കൊറോസി കൂട്ടിച്ചേർത്തു.
2014 ഡിസംബറിലാണ് ഐക്യരാഷ്‌ട്രസഭ ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്രാ യോഗാദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നയിക്കുന്ന യോഗ സെഷനിൽ 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് പരിപാടികൾ ആരംഭിക്കുക. യോഗ “വസുധൈവ കുടുംബത്തിന്” എന്നുള്ളതാണ് ഈ വർഷത്തെ യോഗാ ദിനത്തിന്റെ സന്ദേശം.
Discussion about this post