പാലക്കാട്: ജില്ലയിലെ നെല്‍ കര്‍ഷകരില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില ലഭിക്കുന്നതിന് വേണ്ടി മന്ത്രിയും ചിറ്റൂര്‍ എംഎല്‍എയുമായ കെ. കൃഷ്ണന്‍ കുട്ടിക്ക് ഭാരതീയ കിസാന്‍ സംഘ് പ്രവര്‍ത്തകര്‍ കര്‍ഷകരുടെ അവകാശപത്രിക നല്കി. താങ്ങുവിലയ്ക്ക് നെല്ല് സംഭരിച്ച്, നാല് മാസം കഴിഞ്ഞിട്ടും നാളിതുവരെ നെല്ലിന്റെ വില ലഭിച്ചിട്ടില്ല. രണ്ടാം വിളയുടെ വില മാത്രമല്ല ഒന്നാം വിളയുടെ വിലപോലും ലഭിക്കാത്ത പല കര്‍ഷകരും ഇപ്പോഴും ക്യഷി ഇറക്കുന്നതിന് പണം ഇല്ലാത്തതിനാല്‍ ജോലി ആരംഭിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ചിറ്റൂരിലെ നെല്‍കര്‍ഷകര്‍ നല്‍കിയ അവകാശപത്രികയാണ് മന്ത്രിക്ക് നല്കിയത്. കിസാന്‍ സംഘ് സംസ്ഥാന സംഘടന കാര്യദര്‍ശി പി. മുരളീധരന്‍, ഉദയപ്രകാശ്, സി. ഉദയകുമാരന്‍, എസ്. ബാബു പാക്കം, റോഷന്‍ബാബു, ഹരി വരദരാജന്‍, രാധാക്യഷ്ണന്‍, വി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













