ആലുവ : ആർഎസ്‌എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ സാറിന്റെ ഒന്നാം അനുസ്മരണം ആലുവ വിദ്യാധിരാജ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമസേവാ സമിതി സംഘടിപ്പിച്ച അനുസ്‌മരണത്തിൽ ആർഎസ്‌എസ് ജില്ലാ സംഘചാലക് റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ് അവർകൾ അധ്യക്ഷനായി. ചടങ്ങിൽ പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മേനോൻ സാർ വേദാന്തത്തിന്റ പ്രതിരൂപമായി ജീവിച്ച യോഗിവര്യനും സംഘ ശരണതയുടെ ഉദാത്ത മാതൃകയും സംഘത്തിനായി സർവ്വതും സമർപ്പിച്ച വ്യക്തിത്വത്തിന് ഉടമയുമാണെന്ന് ശ്രീ ജെ. നന്ദകുമാർ അനുസ്മരിച്ചു.
മേനോൻ സാറിനെ അനുസ്മരിച്ചുകൊണ്ട് സ്വാമി അനഘാമൃതാനന്ദപുരി, അർജുനൻ നാച്ചുറൽസ് സി.എം.ഡി ശ്രീ കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു. അനുസ്മരണ ചടങ്ങിൽ വിശ്വസേവാഭാരതി സംസ്ഥാന അധ്യക്ഷനും PEB മേനോൻ സാറിന്റെ മകനുമായ ബി. വിഷ്ണു പ്രസാദ് സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കായി സേവാ സമർപ്പണം നടത്തി.

















