കോഴിക്കോട്: ലളിതജീവിതം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകനെയാണ് ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സങ്കടങ്ങളും പരാതികളും ഏറെ സമയം കൊടുത്ത് കേള്‍ക്കുകയും സമീപിച്ചവരുടെ മനസ്സിന് സാന്ത്വനമരുളും വിധം പ്രതികരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ സമയ നിബന്ധനകളില്ലാതെ എല്ലാവര്‍ക്കും എപ്പോഴും പ്രാപ്യനായിരുന്നു അദ്ദേഹം, ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള അനുസ്മരണസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
വ്യക്തിഗത ബന്ധം സൂക്ഷിക്കുന്നതിലും അത് എവിടെയും പ്രകടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച മാതൃക അനുകരണീയമാണ്. സംഘടനാപരമായ ആവശ്യങ്ങളുമായി ചെന്നപ്പോഴൊക്കെ പരിഗണനാര്‍ഹമായ പെരുമാറ്റത്തിലൂടെ പൊതുപ്രവര്‍ത്തകന്റെ അന്തസ് നിലനിര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സംഘടനയ്ക്കും വന്നു ചേര്‍ന്ന ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും അനുസ്മരണക്കുറിപ്പില്‍ ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
Discussion about this post