എയർഇന്ത്യയുടെ പുതിയ ലോഗോ അവതരിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. അനന്തസാധ്യതകൾ തുറക്കുന്നു എന്ന അർത്ഥം സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ. കഴിഞ്ഞ 15 മാസത്തെ ശ്രമഫലമായാണ് പുതിയ ലോഗോ സൃഷ്ടിച്ചത്.
അരയന്നവും ഓറഞ്ച് ചക്രവുമുള്ള പഴയ ലോഗോ ഇല്ലാതാകും. എയറിന്ത്യ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന വാതിൽ രൂപത്തിലുള്ള ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ലോഗോ. ‘അവസരങ്ങളുടെ വാതിൽ’ (Window of opportunities) എന്നർത്ഥമാണ് ഈ ലോഗോ പ്രതിഫലിപ്പിക്കുക.
എയറിന്ത്യ സിഇഒ കാംപെൽ വിൽസനും ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ചേർന്നാണ് ഈ ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ബ്രാൻറ്സ് എന്ന ഡിസൈൻ കമ്പനിയാണ് ഈ ലോഗോയ്ക്ക് പിറകിൽ. ലണ്ടൻ ഒളിമ്പിക്സ്, ബെൻറലി കാർ, അമേരിക്കൻ എയർലൈൻസ് എന്നിവയ്ക്ക് ലോഗോ രൂപകൽപന ചെയ്ത കമ്പനിയാണിത്.
Discussion about this post