ചടയമംഗലം: ചടയമംഗലത്ത് എംഡിഎംഎ യും കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. മടവൂർ പുലീയൂർകോണത്ത് മെഹരുനിസ്സ മൻസിലിൽ പിങ്കു ആശാൻ എന്നുവിളിക്കുന്ന ഷമീറിനെയാണ് നിലമേൽ കൈതോട് വെള്ളരി പാലത്തിന് സമീപം വച്ച് പിടികൂടിയത്.
പൾസർ ബൈക്കിലെത്തിയ പ്രതിയുടെ വാഹനം പോലീസ് പരിശോധിക്കുകയായിരുന്നു. 1.06 ഗ്രാം എം ഡി എം എ, 7.5 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കർണാടകത്തിൽ കുഴൽപ്പണം കടത്തിക്കൊണ്ട് പോയ കേസിലെയും പ്രതിയാണ്.
നിരവധി മോഷണ കേസുകളിലും വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ നിർദ്ദേശാനുസരണം ചടയമംഗലം സി ഐ സുനീഷിന്റെ നേതൃത്വത്തിൽ എസ് ഐ പ്രിയ, എസ് ഐ ദിലീപ്, നിഷാദ്, സനൽ, ജെ എസ് ഐ ഗോപൻ, ജ്യോതിഷ് ചിറവൂർ, സജു വിപിൻ, ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.














