നാട്ടാനകൾക്കായി കേരളത്തിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപ ത്രിയും സുഖചികിത്സാ കേന്ദ്രവും പരിഗണനയിലാണെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞുഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജ ദിനാചരണത്തിൻ്റെ ഉദ്ഘാടനം പുത്തൻകുളം ആനത്താവളത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാട്ടാനകളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 600 ൽ നിന്ന് 416 ആയി കുറഞ്ഞു..കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.നാട്ടാനകൾക്ക് ക്ലേശവും ജോലി ഭാരവും കൂടുതലാണ്നല്ലൊരുപ്രായമെത്തുന്നതിന് മുമ്പേ മിക്ക ആനകളും മരണെപ്പെടുകയാണ്ആനകളുടെഉടമസ്ഥാവകാശത്തിലും പ്രശ്നങ്ങളുണ്ട്. പകുതിയോളം ആനകളുടെയും ഉടമസ്ഥാവകാശം ഇനിയും നൽകിയിട്ടില്ല. ഇത് മൂലംആനകൾ മരിക്കുമ്പോഴും കൊമ്പുമുറിക്കുമ്പോഴും അമിത ചെലവുണ്ടാകാൻ കാരണമാകുന്നുപുതിയ നാട്ടാന പരിപാലന ചട്ടങ്ങൾ നിലവിൽ വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൻ്റെഭാഗമായി ആനയൂട്ടും ആന നീരാട്ടും നടന്നു..ആന പരിപാലകൻ ഷാജി, ചികിത്സകൻ അരവിന്ദ്, മാധ്യമ പ്രവർത്തകൻ ജി.ഹസ്താമലകൻപാപ്പാൻ മനോജ്മൃഗ സംര’ക്ഷകൻ റിജുഎന്നിവരെ ചടങ്ങിൽ ആദരിച്ചുഐ.വി.എ പ്രസിഡണ്ട് ഡോ.കെ.മോഹനൻ അധ്യക്ഷനായിരുന്നുജി.എസ്.ജയലാൽ എം.എൽ എ ആമുഖ പ്രഭാഷണം നടത്തിജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.അനിൽകുമാർചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻ കുമാർ ‘ഡോ.ഇർഷാദ്,ഡോ. ബീന.ഡിആന ഉടമ ചന്ദ്രചൂഡൻഡോ.ശാലു മോൾഡോ.കിരൺ ബാബുഎന്നിവർ സംസാരിച്ചു.
Discussion about this post