പാട്‌ന: ഹരിയാനയിലെ നൂഹില്‍ ശ്രാവണപൂജാ യാത്രയ്ക്കുനേരെ കല്ലെറിഞ്ഞ് കലാപം സൃഷ്ടിച്ചതിന് പിന്നാലെ ബീഹാറിലെ മോത്തിഹാരി ആക്രമണനീക്കം. നാഗപഞ്ചമി ദിനത്തില്‍ മോത്തിഹാരിയില്‍ നടന്ന മഹാവീരി ഝണ്ഡ യാത്രയ്ക്കുനേരെ പിപ്ര ഗ്രാമത്തില്‍ വച്ചാണ് കല്ലേറുണ്ടായത്.നൂഹിലെപ്പോലെ തന്നെ കെട്ടിടങ്ങളുടെ ടെറസില്‍ നിന്നും പാതയോരത്തുനിന്നുമാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.
വീടുകളുടെ മുകളില്‍ നിന്ന് കല്ലെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നൂഹിന് സമാനമായ ആസൂത്രിത ഗൂഢാലോചന അക്രമത്തിന് പിന്നിലുണ്ടെന്നാണ് നിഗമനം. ആക്രമണത്തില്‍ ഒരു പോലീസുകാരനും പരിക്കേറ്റു.
ബീഹാറിലെ തന്നെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലും സമാനമായ ആക്രമണങ്ങള്‍ നാഗപഞ്ചമി യാത്രയ്ക്ക് നേരെ ഉണ്ടായി. ബഗാഹയിലും ബഗാഹയിലും മോത്തിഹാരിയിലും മൂന്നിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ബഗാഹയില്‍ യാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും വീടുകളും തകര്‍ന്നു. മോത്തിഹാരിയിലെ മെഹ്സി, കല്യാണ്‍പൂര്‍, തര്‍പ്പ എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകള്‍ നടന്നു.
അല്‍വാറിലും അക്രമം
അല്‍വാര്‍(രാജസ്ഥാന്‍): അല്‍വാറില്‍ രാംഗഡിന് സമീപം ആത്മീയാചാര്യന്‍ ഖാതു ശ്യാം ബാബയുടെ ആശ്രമത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ മതമൗലികവാദികള്‍ ആക്രമണം നടത്തി. ബൈക്കുകളിലെത്തിയ അക്രമികള്‍ ബസില്‍ ഒട്ടിച്ചിരുന്ന ശ്യാം ബാബയുടെ പോസ്റ്ററുകള്‍ കീറി റോഡിലിട്ട് ചവിട്ടി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിപ്രോളി സ്വദേശികളായ ഹാരുണ്‍, അയൂബ് എന്നിവരാണ് പിടിയിലായത്.
എല്ലാ വര്‍ഷവും ഛോട്ടി ബൗഡിയില്‍ നിന്ന് ഖാട്ടു ശ്യാമിലേക്ക് നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായാണ് തീര്‍ത്ഥാടകര്‍ ബസിലെത്തിയത്. ഡിഎസ്പി ഹരേന്ദ്ര ശര്‍മയും പോലീസ് ഓഫീസര്‍ രാജ്പാല്‍ ചൗധരിയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.
Discussion about this post