ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രയാന്‍ ദൗത്യം വിജയകരമായി ദക്ഷിണധ്രുവത്തിലിറങ്ങുന്നത് തത്സമയം വീക്ഷിച്ചു. ദൗത്യം വിജയകരമായെന്ന് മലയാളി കൂടിയായ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പ്രഖ്യാപിച്ച ഉടന്‍ സന്തോഷം പങ്കിട്ട് ജോഹന്നസ്ബര്‍ഗില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
ദൗത്യം വിജയകരമാക്കിയ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെ മോദി അഭിനന്ദിച്ചു. ഐതിഹാസിക നിമിഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുമ്പ് ചന്ദ്ര മാമ ദൂരെയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ചന്ദ്രനിലേക്ക് ടൂര്‍ പോകാമെന്ന് കുട്ടികള്‍ പറയുന്ന ഘട്ടമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.അടുത്തതായി സൂര്യ പര്യവേക്ഷണമാണ് ലക്ഷ്യം. ഇതിനായാണ് ആദിത്യ എല്‍ 1 നടപ്പിലാക്കുന്നത്. അതിന് ശേഷം ശുക്രന്‍ ലക്ഷ്യമിടുന്നു.
Discussion about this post