തൃശൂര്‍ :കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീന്‍ എം എല്‍ എയ്‌ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് സി പി എം സംസ്ഥാന സമിതി അംഗം കൂടിയായ മൊയ്തീന്‍ ഈ മാസം 31ന് ഹാജരാകണമെന്നാണ് നോട്ടീസിലുളളത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് അനുവദിച്ച കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എസി മൊയ്തീന്‍ ആണെന്നാണ് ഇ ഡി കണ്ടെത്തല്‍.ബാങ്കിന്റെ അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ലോണുകള്‍ അനുവദിച്ചതെന്ന് ഇഡി കണ്ടെത്തിയിരുന്നു. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ഇത്തരത്തില്‍ വായ്പ നല്‍കിയത്. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നത് സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അറിവോടെയാണ്.
മൊയ്തീന്റെ വീട്ടിലുള്‍പ്പെടെ ആറിടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ 36 ഇടങ്ങളിലുള്ള സ്വത്തുക്കളുടെ രേഖകള്‍ കണ്ടെത്തി. ഇതു പ്രകാരം 15 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.മൊയ്തിന്റെയും ഭാര്യയുടേയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുംഇ.ഡി. മരവിപ്പിച്ചു.
മഹാരാഷ്‌ട്ര സ്വദേശി അനില്‍ സേഠിന് എ സി മൊയ്തീനുമായി അടുത്ത ബന്ധം ഉണ്ട് എന്നും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ റെയിഡില്‍ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി.
Discussion about this post