കൊല്ലം: വെളിയം രാജീവിന്റെ ചരിത്രകൃതി ഗാന്ധി vs ഗോഡ്സേ നാലാം പതിപ്പ് പ്രകാശനം നാളെ ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുമെന്ന് രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റ്
സുഹൃത്തേ ,
ഇതെന്റെ പ്രായശ്ചിത്തമാണ്
SFI ജില്ലാ. സംസ്ഥാന അഖിലേന്ത്യാ ഭാരവാഹി ആയിരിക്കേ ഞാൻ നടത്തിയ പ്രസംഗങ്ങളിലും പാർട്ടി ക്ളാസുകളിലെ പ്രഭാഷണങ്ങളിലും ഗാന്ധിജിയെ കൊന്നത് RSS കാരാണന്ന് ഞാൻ കേരളത്തിലുടനീളം പറഞ്ഞു നടന്നിരുന്നു.
അത് തെറ്റാണന്ന് നേരിട്ടറിഞ്ഞത്
ഗാന്ധി വധ കേസിന്റെ പോലീസ് റിപ്പോർട്ടും, കോടതി രേഖകളും , ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടും പരിശോധിച്ചപ്പോഴാണ്.
എന്റെ പുതിയ ബോധ്യങ്ങളും ചരിത്രത്തോട് മുമ്പ് ഞാൻ ചെയ്ത നെറികേടും തിരിച്ചറിഞ്ഞത് അപ്പോഴാണ് .അതേ ഇതെന്റെ പ്രായശ്ചിത്തമാണ്
അങ്ങനെയാണ് ഗാന്ധി Vs ഗോഡ്സേ
രചിക്കപ്പെട്ടത്. മൂന്ന് കൊല്ലം കൊണ്ട്
മൂവായിരം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്.
നാലാം പതിപ്പ് നാളെ പുറത്തിറങ്ങുന്നു.
3 – 9 – 2023 – ന് വൈകിട്ട് 5.30 മണിക്ക്
കൊല്ലം ബീമിലെ റോട്ടറി ഹാളാണ് വേദി
ആദരണിയനായ ഗോവ ഗവർണർ
ശ്രീ പി.എസ് ശ്രീധരൻ പിള്ളയാണ് പ്രകാശനം നിർവ്വഹിക്കുന്നത്
താങ്കൾ വരണം. ചടങ്ങിൽ പങ്കെടുക്കണം.
സ്നേഹത്തോടെ – വെളിയം രാജീവ്
Discussion about this post