പത്തനംതിട്ട: ദക്ഷിണേന്ത്യയിൽ സനാതന ധർമ്മത്തെ ഇകഴ്‌ത്തി തകർത്ത് മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമല അയ്യപ്പനാണെന്ന് വത്സൻ തില്ലങ്കേരി.ശബരിമല സ്ത്രീ പ്രവേശന സമരത്തിന്റെ അഞ്ചാം വാർഷികമായ ഇന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമ ശാസ്താ ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആചാര സംരക്ഷണ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വത്സൻ തില്ലങ്കേരി. ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല.ആചാരസംരക്ഷണത്തിന് കേരളമൊട്ടാകെയുള്ള വിശ്വാസികൾക്ക് കരുത്ത് നൽകിയത് പന്തളത്തെവിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു .കണ്ണൂരിൽ കമ്മൂണിസ്റ്റുകാർ ഭരിക്കുന്ന ക്ഷേത്രത്തിൽ വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിഎന്ന് അദ്ദേഹം ചോദിച്ചു. ഉത്തരം പ്രചാരണങ്ങളുടെ ഉദ്ദേശം തമ്മിലടിപ്പിക്കലാണ്. കുറുക്കന്റെ കൗശലമാണതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം മുൻപ് രൂപീകൃതമായ ആചാര സംരക്ഷണ കൂട്ടായ്മ വീണ്ടും ഉണ്ടാക്കേണ്ട സാഹചര്യമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. നാമജപ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോയെന്ന തോന്നലുണ്ടായി. പക്ഷെ നാമം ജപിച്ചവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല. പേര് കൊണ്ട് മാത്രം ഹിന്ദുവാകാതെ പ്രവൃത്തി കൊണ്ടും ഹിന്ദുവാകണം എന്നും ശശികുമാര വർമ്മ പറഞ്ഞു .
സർക്കാർ ദേവസ്വം സ്വർണത്തിൽ ഇപ്പോൾ കണ്ണ് വയ്‌ക്കുന്നുവെന്നു അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പൂജകൻ പാലിക്കേണ്ട നിഷ്ഠകളുടെ ഭാഗമായാണ് വിളക്ക് താഴെ വച്ചത്. അതിനെ അയിത്തമെന്ന് പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ബൗധിക ശ്രെണി ഇവിടെ പ്രവർത്തിക്കുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ 10മണി മുതൽ നാമജപവും 11 മണിമുതൽ ആചാര സംരക്ഷണ സമ്മേളനവും നടന്നു.
Discussion about this post