ചിക്കാഗോ: വസുധൈവ കുടുംബകം എന്ന സന്ദേശവുമായ അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘം(എച്ച്എസ്എസ്) സാര്‍വത്രിക ഏകതാ ദിനം ആഘോഷിച്ചു. ഐക്യം, സ്‌നേഹം, സുരക്ഷ എന്നിവയുടെ ദര്‍ശനം എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ രാഖീബന്ധനം നടത്തിയാണ് ഇരുപത് സംസ്ഥാനങ്ങളിലെ എണ്‍പത് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.
അമേരിക്കയിലെ പോലീസ് ഉദ്യോഗസ്ഥര്‍, അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, സിവില്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എച്ച്എസ്എസ് പ്രവര്‍ത്തകര്‍ രാഖി ബന്ധിച്ചു.
ചിക്കാഗോയില്‍ ചേര്‍ന്ന ലോക മതങ്ങളുടെ പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ വിവിധ മതങ്ങളിലും സമ്പ്രദായങ്ങളിലും പെട്ട ആചാര്യന്മാര്‍ക്കും രാഖി ബന്ധിച്ചു. മതപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങള്‍ക്കിടയിലും മനുഷ്യരെന്ന നിലയില്‍ എല്ലാവരും സഹോദരരാണെന്ന് പരിപാടികള്‍ക്ക് ആശംസ നേര്‍ന്ന ഫയര്‍ ചീഫ് ജെയിംസ് ബ്ലാഞ്ച് ഫീല്‍ഡും ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്റര്‍ അഡ്രിയാന്‍ ജോണ്‍സനും പറഞ്ഞു.
Discussion about this post