ശ്രീ രംഗ ഹരി ജിയുടെ ദുഃഖകരമായ വിയോഗം നമ്മിൽ നിന്ന് വിചക്ഷണനായ ചിന്തകനെയും പ്രായോഗിക തലത്തിൽ ഉള്ള ഒരു പ്രവർത്തകനെയും, പെരുമാറ്റത്തിന്റെ ആദർശത്തെയും എല്ലാറ്റിനുമുപരിയായി സ്‌നേഹവും പ്രോത്സാഹനവും നൽകുന്ന ഒരു ജേഷ്ഠസഹോദരനെ കൂടി കവർന്നെടുത്തു. രംഗ ഹരി ജി തന്റെ ജീവിതം പൂർണ്ണമായും അർത്ഥപൂർണ്ണമായും ജീവിച്ചു. ആർഎസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്ന കാലത്ത് അദ്ദേഹവുമായി ബന്ധത്തിൽ വന്ന നിരവധി പ്രവർത്തകർ ഇന്ന് ഭാരതമൊട്ടാകെ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്നു. തന്റെ രോഗാവസ്ഥയിലും, അവസാന നാളുകളിൽ, തന്റെ ശക്തിക്ഷയിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പൂർണ്ണമായി ബോധവാനായിരുന്നു, എന്നാൽ തന്നെ കാണാനെത്തിയ സ്വയംസേവകരെ വായിക്കാനും എഴുതാനും ഉപദേശിക്കാനും അദ്ദേഹം മറന്നില്ല . ഒക്‌ടോബർ 11-ന് ഡൽഹിയിൽ പൃഥ്വി സൂക്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം മാത്രമാണ് പ്രസിദ്ധീകരിച്ചത്. സംസാരിക്കാൻ ബുദ്ധിമുട്ട് നേരിട്ട സമയങ്ങളിൽ പോലും അദ്ദേഹം സന്ദർശകരെ കേൾക്കുകയും മുഖഭാവങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ സ്മരണയ്ക്ക് വ്യക്തിപരമായും ആർഎസ്എസിന് വേണ്ടിയും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു, പരേതന്റെ ആത്മാവിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.
ഡോ.മോഹൻ ഭഗവത്(സർസംഘചാലക്)
ദത്താത്രേയ ഹൊസബാളെ, (സർകാര്യവാഹ്, രാഷ്ട്രീയ സ്വയം സേവക് സംഘം)
Discussion about this post