കൊച്ചി: ആരോഗ്യഭാരതീ കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ ശ്രീധന്വന്തരി പ്രകടോത്സവം 2023 എളമക്കര ഭാസ്കരീയം കൺവർഷൻ സെന്ററിൽ നടന്നു. ആരോഗ്യഭാരതീ കൊച്ചി മഹാനഗരം കോശാദ്ധ്യക്ഷ ശ്രീമതി പുഷ്പാ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ദിനേശ് തൃപ്പൂണിത്തുറ ചെറുധാന്യങ്ങളുടെ പോഷകാഹാര പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു. പോഷക തത്വങ്ങളുടെ കലവറയാണ് ചെറുധാന്യങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാനഗർ സചിവ് അഡ്വ. കിരൺ വാര്യർ സ്വാഗതം പറഞ്ഞു. ചെറുധാന്യങ്ങളുടെ മാതൃക പൊതികൾ പ്രദർശനവും റാഗി ലഡു പ്രസാദ വിതരണവും ഉണ്ടായിരുന്നു.
Discussion about this post