VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംഘത്തിന്റെ ശക്തി ലോകം തിരിച്ചറിഞ്ഞു: ജെ. നന്ദകുമാർ

VSK Desk by VSK Desk
23 October, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ആർഎസ്എസിന്റെ ശക്തി ലോകം ഇന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞതായി പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ. ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആർഎസ്എസ് ദേശീയ നവോത്ഥാനത്തിന്റെ 100 വർഷങ്ങൾ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ സംസ്കാരത്തെ തിരിച്ചുപിടിക്കുകയെന്ന മഹത്തായ കർമ്മം നൂറ് വർഷമായി സംഘം പ്രതിജ്ഞ പോലെ തുടരുകയാണ്. സമസ്ത മേഖലയിലുമുള്ള ഭാരതീയരെ ഒരേ കുടക്കീഴിലെത്തിച്ച് സമാജത്തിന്റെ കെട്ടുറപ്പ് ഭദ്രമാക്കുകയാണ് സംഘം നാളിതുവരെ ചെയ്ത‌ത്.

കശ്മ‌ീർ ഇന്ന് ഭാരതത്തിന്റെ അഭിഭാജ്യഘടകമായി മാറാൻ സംഘത്തിന്റെ പ്രവർത്തനം മാത്രമാണ് ഹേതുവായത്. കുട്ടിക്കാലത്തെ കളികളിൽ പോലും ഈ ബോധം സംഘം വളർത്തിയെടുത്തിരുന്നു. ലോകത്ത് ധർമത്തിന് അപചയം സംഭവിക്കുമ്പോൾ ഭഗവാൻ അവതരിക്കുന്നത് പോലെ ധർമ്മ സംരക്ഷണത്തിനായി രൂപപ്പെട്ടതാണ് ആർഎസ്എസ്. ആധുനിക കാലത്ത് നവോത്ഥാനത്തിന് നേതൃത്വം നൽകുന്നവരാണ് സംഘ പ്രവർത്തകരെന്നും ജെ. നന്ദകുമാർ പറഞ്ഞു.

തച്ചുടക്കലിന്റെ പാതയിൽ നിന്ന് വീണ്ടെടുപ്പിന്റെ പാതയിലാണ് നമ്മുടെ രാഷ്ട്രമെന്ന് ലോകം മുഴുവൻ വിലയിരുത്തുന്നതായി ആർഎസ് എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ. കെ. ബാലറാം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംഘപ്രവർത്തനം മൂലം രാഷ്ട്രത്തിനുണ്ടായ ഉണർവ് എവിടെയും പ്രകടമാണ്. സംഘം വിഭാവനം ചെയ്യുന്ന രൂപത്തിൽ സമാജം എത്തണം. ഇതിനായാണ് ഭൂമിയും മറ്റ് സൗകര്യങ്ങളുമില്ലാത്ത അഞ്ച് കോടിയിലധികമുള്ള നാടോടികളെ മുഖ്യധാരയിലെത്തിക്കാൻ സംഘം തീരുമാനിച്ചത്. രാജസ്ഥാൻ ഭരണകുടം അവർക്കായി ഭൂമി നൽകി പദ്ധതി നടപ്പിലാക്കി അവരെ സമാജത്തിന്റെ മുഖ്യധാരയിൽ എത്തിച്ചതായും കെ.കെ. ബാലറാം പറഞ്ഞു.

എറണാകുളം ബിടിഎച്ചിൽ നടന്ന പരിപാടിയിൽ ബിഎപി ജില്ലാ കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ. ബെൻരാജ് കെ.ആർ. അധ്യക്ഷനായി. അധിവക്ത പരിഷത്ത് ദേശീയ വർക്കിങ് പ്രസിഡന്റ് റിട്ട. ജസ്റ്റിസ് എൻ. നഗരേഷ്, അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ. പി. ശ്രീകുമാർ, ബിഎപി യൂണിറ്റ് ജില്ലാ ജനറൽ കൺവീനർ അഡ്വ. എം.എൻ. മന്മഥൻ എന്നിവർ സംസാരിച്ചു.

ബിഎപി സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. രാജേന്ദ്ര കുമാർ, യൂണിറ്റ് കൺവീനർ അഡ്വ. എൻ. ജഗത്, കേരള ബാർ കൗൺസിലംഗങ്ങളായ അഡ്വ. ശ്രീപ്രകാശ് പി., അഡ്വ. ഐ. ഷീലാദേവി, അഡ്വ. ഗീതാകുമാരി വി.പി എന്നിവർ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

മയിൽപ്പീലി യംഗ് സ്കോളർ എക്സാം ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ

മാഗ്കോമിൽ ജെ.എൻ.യു കോഴ്സുകളായ ജേണലിസം, ഫിലിം പ്രൊഡക്ഷൻ പി.ജി ഡിപ്ലോമ പ്രവേശനം തുടരുന്നു

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

ഭാരതീയ വിചാരകേന്ദ്രം കുടുംബ സംഗമവും നടന്നു

രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യുന്ന സംഘടന : സ്ഥാണുമാലയൻ

Load More

പുതിയ വാര്‍ത്തകള്‍

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

മയിൽപ്പീലി യംഗ് സ്കോളർ എക്സാം ഉണ്ണിമുകുന്ദൻ ബ്രാൻ്റ് അംബാസിഡർ

മാഗ്കോമിൽ ജെ.എൻ.യു കോഴ്സുകളായ ജേണലിസം, ഫിലിം പ്രൊഡക്ഷൻ പി.ജി ഡിപ്ലോമ പ്രവേശനം തുടരുന്നു

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു

സംഘത്തിന്റെ ശക്തി ലോകം തിരിച്ചറിഞ്ഞു: ജെ. നന്ദകുമാർ

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക്ക് ഇൻഡോറിൽ

പതിനേഴാമത് എൻ.എൻ.കക്കാട് സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies