ന്യൂദല്‍ഹി: റെയില്‍വേയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 294,115 ഒഴിവുകള്‍ നികത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതില്‍ 90 ശതമാനത്തിലധികം ഉദ്യോഗാര്‍ത്ഥികളും സുരക്ഷാ, പ്രവര്‍ത്തന വിഭാഗങ്ങളില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവരാണെന്നും അദേഹം വ്യക്തമാക്കി. ലോക്‌സഭയില്‍ ലഭിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ റെയില്‍വേയുടെ വലിപ്പവും വിതരണവും പ്രവര്‍ത്തനത്തിന്റെ നിര്‍ണായകതയും കണക്കിലെടുത്ത് ഒഴിവുകള്‍ ഉണ്ടാകുന്നതും നികത്തുന്നതും തുടര്‍ച്ചയായ പ്രക്രിയയാണെന്നും മന്ത്രി പറഞ്ഞു. നിരന്തര പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍, യന്ത്രവല്‍ക്കരണം, നൂതനമായ രീതികള്‍ എന്നിവ നിറവേറ്റുന്നതിന് മതിയായതും അനുയോജ്യവുമായ മനുഷ്യശേഷി ആവശ്യമാണ്. പ്രവര്‍ത്തനപരവും സാങ്കേതികവുമായ ആവശ്യങ്ങള്‍ക്കനുസരിച്ച് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി റെയില്‍വേ ഇന്‍ഡന്റുകള്‍ സ്ഥാപിക്കുന്നതിലൂടെയാണ് ഒഴിവുകള്‍ നികത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
2.37 കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന രണ്ട് പ്രധാന മത്സര കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റുകള്‍ അടുത്തിടെ 1.39 ലക്ഷം നോണ്‍ഗസറ്റഡ് തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. അതുപോലെ, കഴിഞ്ഞ വര്‍ഷം 191 നഗരങ്ങളിലും 551 കേന്ദ്രങ്ങളിലായി 15 ഭാഷകളിലായി അഞ്ച് ഘട്ടങ്ങളിലായി 1.11 കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്കായി പരീക്ഷ നടത്തി. 2014-15 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍, 489,696 ഉദ്യോഗാര്‍ത്ഥികളെ വിവിധ ഗ്രൂപ്പ് സി തസ്തികകളിലേക്ക് (ലെവല്‍1 ഉം സെക്യൂരിറ്റി സംബന്ധമായ തസ്തികകളും ഉള്‍പ്പെടെ) റെയില്‍വേ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
Discussion about this post