പൂനെ(മഹാരാഷ്ട്ര): ഭാരതത്തിന്റെ വിഭജനം ലോക ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത സംഭവമാണെന്നും അതിന്റെ ചരിത്രം മറക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ചരിത്രത്തില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ് അത്. രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് ഒരുതരത്തിലുള്ള തെറ്റിദ്ധാരണയും ഉണ്ടാകരുത്. ചരിത്രം മറന്നെങ്കില്‍ അത് ജനങ്ങളോട് വീണ്ടും പറയേണ്ടി വരും, സുനില്‍ ആംബേക്കര്‍ പറഞ്ഞു. പൂനെ ഫെര്‍ഗൂസണ്‍ കോളജ് ഗ്രൗണ്ടില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച ദേശീയ പുസ്തക പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിന്റെ ചരിത്രത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. അതില്‍ നിന്ന് പുറത്തുകടക്കേണ്ടത് ദേശീയമുന്നേറ്റത്തിന് അനിവാര്യമാണ്. ശരിയായ ചരിത്രം അവതരിപ്പിക്കുക എന്നത് ദേശീയ ദൗത്യവും അനിവാര്യവുമാണ്.
ഭാരതത്തെ വിഭജിച്ചത് പുറത്തുനിന്ന് വന്നവരല്ല, ഈ നാട്ടുകാര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ മറവി പാടില്ല. ഒരു തലമുറയെയും ഈ ചരിത്രം മറക്കാന്‍ അനുവദിക്കരുത്. വിഭജനത്തിന്റെ വസ്തുതകള്‍ അറിയാതെ ഇന്നും പലരും ആശയക്കുഴപ്പത്തിലാണ്. ഈ ആശയക്കുഴപ്പത്തിന്റെ അനന്തരഫലങ്ങള്‍ രാജ്യത്ത് പലപ്പോഴും ഉടലെടുക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് കാരണം. ഏതെങ്കിലും പ്രവാചകന്റെയോ മതതത്വങ്ങളുടെയോ അടിസ്ഥാനത്തിലല്ല രാഷ്ട്രം രൂപം കൊള്ളുന്നത്. ആയിരക്കണക്കിന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിലൂടെയാണ് രാഷ്ട്രമെന്ന ആശയം തന്നെ രൂപപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.
ഡാ. ഗിരീഷ് അഫ്ലെ എഴുതിയ വ്യത ഹിന്ദുസ്ഥാന്ച്യാ വിഭജനചി’ എന്ന മറാഠി പുസ്തകം സുനില്‍ ആംബേക്കര്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും ചിന്തകനുമായ പ്രശാന്ത് പോള്‍, ഡോ.കേദാര്‍ നായിക്, എഴുത്തുകാരി പ്രതിഭ റാനഡെ, രാജന്‍ ധവാലിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post