ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെ ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീതയുടെ പാരായണവും പഠനവും ഗുജറാത്ത് സര്‍ക്കാര്‍ ഉള്‍പ്പെടുത്തും. ഈ തീരുമാനത്തെ പിന്തുണയ്‌ക്കുന്ന ഒരു പ്രമേയം ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച സംസ്ഥാന നിയമസഭയില്‍ സമര്‍പ്പിച്ചു.
ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒരു മാസത്തെ ബജറ്റ് സമ്മേളനത്തിലാണ് വിദ്യാഭ്യാസ സഹമന്ത്രിയും കാംറേജില്‍ നിന്നുള്ള നിയമസഭാംഗവുമായ പ്രഫുല്‍ പന്‍ഷേരിയ് പ്രമേയം മുന്നോട്ട് വച്ചത്. എന്നാല്‍, പ്രമേയം കൊണ്ടുവരുന്നതിനെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എതിര്‍ത്തു, ഇത് അനാവശ്യമാണെന്നും രാഷ്‌ട്രീയ മുതലെടുപ്പിനുമുള്ളതാണെന്നും പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെ ഭഗവദ്ഗീത പഠിപ്പിക്കും. 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ ‘സര്‍വാംഗി ശിക്ഷന്‍’ (സമഗ്ര വിദ്യാഭ്യാസം) വിഷയത്തില്‍ ഭഗവദ് ഗീതയുടെ ആമുഖം ഉള്‍പ്പെടുത്തും. അതേസമയം, 9 മുതല്‍ 12 വരെ ക്ലാസുകള്‍ വരെയുള്ള ഒന്നാം ഭാഷാ സിലബസ് വിഷയത്തില്‍ ഭഗവദ് ഗീതയുടെ ആമുഖം ഉള്‍പ്പെടുത്തുമെന്നും പന്‍ഷേരിയ സഭയെ അറിയിച്ചു.
Discussion about this post