കൊല്‍ക്കത്ത: സന്ദേശ് ഖാലിയിലെ അതിക്രമങ്ങളെത്തുടര്‍ന്ന് ബംഗാളില്‍ സ്ത്രീപ്രക്ഷോഭം ശക്തമായിത്തുടരുന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുന്നുവെന്ന് സൂചന. ഗവര്‍ണറെയും ബിജെപി അന്വേഷണസംഘത്തെയും തൃണമൂലുകാര്‍ തടഞ്ഞതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രശ്‌നത്തില്‍ ശക്തമായി ഇടപെടുന്നുണ്ട്.
അതിനിടെ സന്ദേശ് ഖാലിയുടേതടക്കം ചുമതലയുള്ള ബരാസത് റേഞ്ച് ഡിഐജി സുമിത് കുമാറിനെ മാറ്റി. അദ്ദേഹത്തെ സുരക്ഷാച്ചുമതലയുള്ള ഡിഐജിയായി നിയമിച്ചു. പതിവ് പുനഃസംഘടനയുടെ ഭാഗമായാണ് മാറ്റമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സന്ദേശ് ഖാലി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെന്ന് ബംഗാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുമിത് കുമാറിന് പകരം ഭാസ്‌കര്‍ മുഖര്‍ജിയെ ഡിഐജിയായി നിയോഗിച്ചിട്ടുണ്ട്.
Discussion about this post