കോഴിക്കോട്: സംസ്ഥാനത്തെ താപനിലയിലുണ്ടായ ക്രമാതീതമായ വര്‍ധനവ് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാല്‍ ഫലപ്രദമായ രീതിയിലുള്ള ക്രമീകരണങ്ങള്‍ വരുത്തണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. താപനില വരും ദിനങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഇൗ സാഹചര്യത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം. സംസ്ഥാനത്തെ പല സ്‌കൂളുകളിലും കുടിവെള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ജലജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കാനുള്ള സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അമിതമായ ചൂട് സൂര്യാഘാതത്തിന് വഴിയൊരുക്കുകയും ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. അതിനാല്‍ വിദ്യാലയങ്ങളില്‍ സമയക്രമീകരണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post