VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തൊട്ടുകൂടായ്മ പാടേ മാറണം; രാഷ്ട്രത്തെ മുന്നോട്ടുനയിക്കേണ്ട ചുമതല സമാജം ഏറ്റെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
25 February, 2024
in ഭാരതം
Share
Tweet
SendTelegram

ധമന്‍ഗാവ്(മഹാരാഷ്ട്ര): സമാജത്തെ വിശുദ്ധമൂല്യങ്ങള്‍ കൊണ്ട് സംസ്‌കരിക്കുക എന്ന ചുമതല ഓരോ വ്യക്തിക്കുമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംസാകാരവും രാജ്യസ്‌നേഹവും എല്ലാവരിലുമുണര്‍ത്തുക എന്ന ഉത്തരവാദിത്തം ആര്‍എസ്എസ് മാത്രം നിര്‍വഹിക്കേണ്ടുന്ന ഒന്നല്ല. അതില്‍ സമൂഹത്തിനും ചുമതലയുണ്ട്. നമ്മള്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, രാഷ്ട്രം അനശ്വരചൈതന്യത്തോടെ നിലനില്‍ക്കണം എന്നതാണ് ആശയം. മുഴുവന്‍ സമൂഹവും ഈ ദിശയില്‍ മുന്നോട്ടുവരണം. രാഷ്ട്രത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ആര്‍എസ്എസിന്റെ പേര് എഴുതിച്ചേര്‍ത്തില്ലെങ്കിലും പ്രശ്‌നമില്ല, രാഷ്ട്രം മുന്നോട്ടുപോകണം. സംഘത്തിന്റെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ സമാജം രാജ്യസ്‌നഹനിര്‍ഭരമാകണം, അദ്ദേഹം പറഞ്ഞു. ധമന്‍ഗാവില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച നവോത്ഥാന്‍ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സമൂഹത്തില്‍ സാഹോദര്യം നിലനിര്‍ത്തുന്നതിനാണ് ഡോ. അംബേദ്കര്‍ ഇത്തരമൊരു ഭരണഘടന നമുക്ക് നല്‍കിയത്. ഭാരതാംബയുടെ മക്കളെന്ന നിലയില്‍, ഈ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയില്‍ ഈ ഭരണഘടനയെ മുന്‍നിര്‍ത്തി നാം പ്രവര്‍ത്തിക്കണം. സമൂഹത്തില്‍ നിന്ന് തൊട്ടുകൂടായ്മ പാടേ മാറണം. അയോദ്ധ്യയിലെക്ക് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭഗവാന്‍ ശ്രീരാമന്‍ മടങ്ങിയെത്തിയതുപോലെ സാമൂഹികജീവിതത്തില്‍ സനാതനസംസ്‌കൃതിയുടെ മൂല്യങ്ങളും കടന്നുവരണം. ചരിത്രം ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ പ്രാചീന സംസ്‌കൃതിക്ക് ഒരുടവും സംഭവിച്ചില്ല.  പലപ്പോഴും നമ്മള്‍ കലഹിച്ചേക്കാം, എന്നാല്‍ രാഷ്ട്രത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടാണ്.  എല്ലാ ആഘാതങ്ങളെയും നേരിട്ട് ഭാരതം പുരോഗതിയിലേക്ക് മുന്നേറിയത് നമ്മള്‍ ഒരുമിച്ച് പോരാടിയതുകൊണ്ടാണ്. തനിമയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ജീവിതത്തെ പുനര്‍രചിക്കുന്ന കാലമാണിത്. ഭാരതം ലോകത്തിനാകെ ധര്‍മ്മബോധം പകരുകയാണ്. രാഷ്ട്രത്തോടുള്ള ഭക്തി നമുക്ക് അടിസ്ഥാന മന്ത്രമാണ്. അത് ഐക്യത്തിലേക്കും പുരോഗതിയിലേക്കുമുള്ള വഴിയാണ്, സര്‍സംഘചാലക് പറഞ്ഞു.

ഹിന്ദുത്വമെന്നത് ഈ ജീവിതമൂല്യങ്ങളാണ്, നമ്മുടെ സംസ്‌കൃതിയുടെയും രാഷ്ട്രസ്വഭാവത്തിന്റെയും പേരാണത്.  ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍, ഹിന്ദുത്വത്തെ അവതരിപ്പിച്ചത് പ്രസംഗത്തിലൂടെയല്ല, പെരുമാറ്റത്തിലൂടെയായിരുന്നു. ആ പെരുമാറ്റരീതി സമാജത്തിലേക്ക് കൈമാറുകയാണ് സംഘം ചെയ്യുന്നത്. കുടുംബങ്ങളിലും രാഷ്ട്രബോധം വളരണം.

മക്കളും മാതാപിതാക്കളും തമ്മില്‍ നിലച്ചുപോയ ആശയവിനിമയം വീണ്ടും തുടങ്ങണം. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം എല്ലാവരുടെയും കടമയാണെന്ന ബോധം എല്ലാവരിലുമെത്തണം, സര്‍സംഘചാലക് പറഞ്ഞു.

വിദര്‍ഭ പ്രാന്ത സഹസംഘചാലക് ശ്രീധര്‍ ഗാഡ്ഗെ, അമരാവതി ജില്ലാ സംഘചാലക് വിപിന്‍ കാകഡെ, ധമന്‍ഗാവ് നഗര്‍ സംഘചാലക് ഗജാനന്‍ പവാര്‍, ചന്ദൂര്‍ നഗര്‍ സംഘചാലക് മനോജ് മിസല്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. 

Tags: dr. mohan bhagawatRSS
Share12
Tweet
SendShareShare

Latest from this Category

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies