കാസര്‍കോട്: സഹകരണ മേഖലയുടെ വികസനത്തിന് കേന്ദ്രത്തില്‍ തുടര്‍ ഭരണം അത്യാവശ്യമാണെന്ന് സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ.കരുണാകരന്‍ പറഞ്ഞു. സഹകാര്‍ ഭാരതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സഹകാരി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തി അംഗീകരിക്കുകയും സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കു വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കേന്ദ്രത്തില്‍ തുടര്‍ ഭരണം ഉണ്ടാവേണ്ടത് രാജ്യത്തിന്റെയും സഹകരണ മേഖലയുടെയും വളര്‍ച്ചയ്‌ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ പാലമെന്റ് മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എം.നാരായണ ഭട്ട് ഉദ്ഘാടനം ചെയ്തു. സഹകാര്‍ഭാരതി ജില്ലാ പ്രസിഡന്റ് ഗണേശ് പാറക്കട്ട അദ്ധ്യക്ഷനായി.
ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് മുഖ്യാതിഥിയായി. സഹകാര്‍ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഐത്തപ്പ മൗവ്വാര്‍, കെ.രാധാകൃഷ്ണന്‍, അശോക് ബാഡൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പത്മരാജ് പട്ടാജെ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
Discussion about this post