അജ്മീര്‍ (രാജസ്ഥാന്‍): ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണെന്ന് അജ്മീര്‍ ശരീഫ് ദര്‍ഗയിലെ ആത്മീയ ആചാര്യന്‍ സയ്യിദ് സൈനുല്‍ ആബേദിന്‍ അലി ഖാന്‍. രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തില്‍ അനാവശ്യഭീതി സൃഷ്ടിച്ച് മുതലെടുക്കാനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നും ഭരണഘടന മാറ്റിയെഴുതുന്നതും രണ്ടാണ്. എന്നാല്‍ അവര്‍ നുണപ്രചാരണം നടത്തി ജനങ്ങളെ വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.
1950-ലാണ് ഭരണഘടനയ്ക്ക് രൂപം നല്കിയത്. അതിനുശേഷം പാര്‍ലമെന്റില്‍ എത്ര ഭേദഗതികള്‍ വന്നു? രാജ്യത്തിന്റെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യം കണക്കിലെടുത്ത്, ഭേദഗതികള്‍ ആവശ്യമെങ്കില്‍, അവ നടപ്പാക്കും. 1975ല്‍ ഇന്ദിര അടിയന്തരാവസ്ഥ കൊണ്ടുവന്നതുപോലെ ചിലര്‍ അല്ലാതെയും ഭേദഗതി വരുത്തും.ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കീഴില്‍ 10 വര്‍ഷമായി രാജ്യം സമാനതകളില്ലാത്ത പുരോഗതിയാണ് കൈവരിച്ചത്. ലോകത്തിന് മുന്നില്‍ രാജ്യം നേടിയ മികവുറ്റ സ്ഥാനം ഈ സര്‍ക്കാരിന്റെ സംഭാവനയാണ്. ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത് ഇത് വിലയിരുത്തിയാകണമെന്ന് അജ്മീര്‍ ദര്‍ഗ മേധാവി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം ഒരു വിഷയമാകുമോ എന്ന ചോദ്യത്തിന് ആകാമെന്ന് അദ്ദേഹം മറുപടി നല്കി. എന്നാല്‍ രാമക്ഷേത്രനിര്‍മ്മാണ് ഒരു തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് കരുതുന്നില്ല, സുപ്രീം കോടതിയുടെ വിധിക്ക് ശേഷമാണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. ജനങ്ങള്‍ക്ക് ഇത് മനസിലാകും. സുപ്രീം കോടതിയുടെ തീരുമാനം വന്നാല്‍പ്പിന്നെ അതില്‍ വേദനിക്കുകയല്ല, അംഗീകരിക്കുകയാണ് വേണ്ടത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണെന്നും സയ്യിദ് സൈനുല്‍ ആബേദിന്‍ അലി ഖാന്‍ പറഞ്ഞു. നമ്മുടെ രാജ്യം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോള്‍ ആളുകള്‍ ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ പോയി സ്ഥിരതാമസമാക്കി, ഇപ്പോള്‍ തിരികെ വരേണ്ടിവരുമ്പോള്‍ അവര്‍ എവിടെ പോകും? അവര്‍ വരും. അവര്‍ക്ക് പൗരത്വം നല്‍കേണ്ടത് നമ്മളാണ്. അതിനുവേണ്ടി മാത്രമാണ് ഈ നിയമം കൊണ്ടുവന്നത്.
Discussion about this post