ചേര്‍ത്തല: കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ജനസംഖ്യയിലുണ്ടായിട്ടുള്ള കുറവാണ് കേരളത്തിലെ ഹിന്ദുസമാജം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ ബജ്റംഗ് ലാല്‍ ബാഗ്രി.
കണിച്ചുകുളങ്ങരയില്‍ മാതൃശക്തി സംസ്ഥാന പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരമതസ്ഥര്‍ ജനസംഖ്യാ വര്‍ദ്ധനവിലൂടെ വോട്ടുബാങ്കുകളായി മാറുകയും അധികാരം കൈയ്യാളുകയും ചെയ്യുമ്പോള്‍ ഹിന്ദു സമാജം 50 ശതമാനത്തിലേക്ക് കുറഞ്ഞുപോയത് ഏറെ ശ്രദ്ധയോടെ നോക്കിക്കാണണം.
ജോലിയുടെ അടിസ്ഥാനത്തിലാണ് ഭാരതത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുണ്ടായത്. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഹിന്ദു സമാജത്തെ ബാധിച്ച മൂല്യച്യുതിയാണ്. മതപരിവര്‍ത്തനവും ലൗജിഹാദുമെല്ലാം തടയാന്‍ നിരന്തരമായ സത്സംഗങ്ങളിലൂടെ മാത്രമേ കഴിയൂ. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു സ്വദേശി ഭാവം കൊണ്ടു വരണം. എങ്കില്‍ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനും നമ്മുടെ ജനങ്ങളെ ബോധവത്കരിക്കാനും കഴിയൂ.
എല്ലാ തരത്തിലുമുള്ള ഉച്ചനീചത്വങ്ങള്‍ക്കും ഭേദഭാവങ്ങള്‍ക്കും വിശ്വഹിന്ദുപരിഷത്ത് എതിരാണെന്നും ഹിന്ദുസമാജത്തേയും സംസ്‌കാരത്തേയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിദേശത്ത് ജീവിക്കുന്ന ഹിന്ദുക്കളെ കൂടി ചേര്‍ത്തു നിര്‍ത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാതൃശക്തി സംസ്ഥാന സംയോജക മിനി ഹരികുമാര്‍ അധ്യക്ഷയായി. വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു ജി, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സുരേഷ്ശാന്തി, സംസ്ഥാന സമിതി അംഗം കോമളം, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം. ജയകൃഷ്ണന്‍, ശിബിര അധികാരി ലളിതാ രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. മൂന്ന് ദിവസമായി കണിച്ചുകുളങ്ങര ഗുരുപൂജാ ഹാളില്‍ നടന്ന വര്‍ഗില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്.
Discussion about this post