തൃശ്ശൂര്‍: കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനുഷ്യരാശിയെ പ്രതികൂലമായി ബാധിക്കുന്ന കാലത്ത് വേറിട്ട ഒരു ഹരിതവിപ്ലവമൊരുക്കി കല്യാണ്‍ സില്‍ക്‌സ്. തണലാകാം നമുക്ക് എന്ന പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിക്കാണ് കല്യാണ്‍ സില്‍ക്‌സ് തുടക്കം കുറിച്ചത്. ഈ പദ്ധതിയിലൂടെ ഒരു ലക്ഷം വൃക്ഷത്തൈകളാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്കുവാന്‍ കല്യാണ്‍ സില്‍ക്‌സ് ലക്ഷ്യമിടുന്നത്.
കല്യാണ്‍ സില്‍ക്‌സിന്റെ തൃശ്ശൂര്‍ പാലസ് റോഡ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഈ സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍ഹിച്ചു. തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, എക്‌സീക്യൂട്ടിവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കെ.എം.പി. കണ്‍സ്ട്രക്ഷന്‍ മാനേജിങ് ഡയറക്ടര്‍ കെ.എം. പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.
തണലാകാം നമുക്ക് എന്ന സ്വപ്‌ന പദ്ധതിയിലൂടെ നല്കുന്ന വൃക്ഷത്തൈകളുടെ പരിപാലനം പ്രോത്സാഹിപ്പിക്കുവാന്‍ കല്യാണ്‍ സില്‍ക്‌സ് ഒരു ലളിതമായ സമ്മാനപദ്ധതിയും നടപ്പാക്കുന്നുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ഈ വൃക്ഷത്തൈകളുടെ ചിത്രം അയച്ചുതരുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 500 ഉപഭോക്താക്കള്‍ക്ക് ഒരു സ്‌നേഹസമ്മാനം കല്യാണ്‍ സില്‍ക്‌സ് നല്‍കുന്നു. അടുത്ത വേനല്‍ കടുത്ത വേനല്‍ ആകാതിരിക്കാന്‍ ഈ പദ്ധതി സഹായകരമാകുമെന്ന് പ്രത്യാശിക്കുന്നുവെന്ന് ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.
Discussion about this post