ന്യൂദല്‍ഹി: നിലവിലെ ദേവസ്വം വകുപ്പ് മന്ത്രി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈശ്വരവിശ്വാസിയായ പുതിയൊരു മന്ത്രിയെ തല്‍സ്ഥാനത്തേക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ആയിരക്കണക്കിന് ഹൈന്ദവ ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ക്രൈസ്തവര്‍ പള്ളികളിലും മുസ്ലിം സമുദായക്കാര്‍ മുസ്ലീം പള്ളികളിലുമെന്നപോലെ ലക്ഷക്കണക്കിന് ഹൈന്ദവര്‍ തങ്ങളുടെ വിശ്വാസ പ്രകാരം ഈ ക്ഷേത്രങ്ങളില്‍ ആരാധന നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
എന്നാല്‍ പള്ളികളും മോസ്‌കുകളും പോലെയല്ല, കേരളത്തിലെ 3,048 ഹിന്ദു ക്ഷേത്രങ്ങളിലെ അവസ്ഥ. ഒരു ദേവസ്വം മന്ത്രിയുടെ കീഴില്‍ 5 ദേവസ്വം ബോര്‍ഡുകളാണ് അവയുടെ ഭരണം കയ്യാളുന്നത്. സിപിഎം അംഗമായ നിലവിലെ ദേവസ്വം മന്ത്രി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതിനാലും ദേവസ്വം മന്ത്രിയാകുന്നയാള്‍ വിശ്വാസികളുടെ ക്ഷേത്രങ്ങളും അവിടുത്തെ മുതലും കൈകാര്യം ചെയ്യേണ്ടിയും ചെലവഴിക്കേണ്ടിയും വരുന്നതിനാലും ദൈവവിശ്വാസിയായ ഒരു പുതിയ മന്ത്രിയെ തല്‍സ്ഥാനത്ത് നിയോഗിക്കണം. ഈശ്വരവിശ്വാസികള്‍ പ്രതീക്ഷിക്കുന്നതും അതാണ്, മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post