കടമകൾക്കൊപ്പം അവകാശം എന്നുള്ള ലക്ഷ്യപ്രാപ്തിക്കായി ദേശീയ ബോധമുള്ള തൊഴിലാളികളെ വളർത്തിയെടുക്കുന്നതിനുള്ള യജ്ഞമാണ് ബി.എം.എസ്സ് നടത്തുന്നതെന്ന് രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘ് ദേശീയ ഉപാദ്ധ്യക്ഷൻ ശ്രീ. പി.സുനിൽകുമാർ പറഞ്ഞു.
ഭാരതീയ മസ്ദൂർ സംഘിന്റെ സ്ഥാപനദിന പരിപാടിയുടെ ഭാഗമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയാതീതമായ സംഘടന എന്നുള്ള നിലയിൽ, കഴിഞ്ഞ 70 വർഷങ്ങളായി പ്രവർത്തിക്കുന്ന ബി.എം.എസ്സ്, അതിന്റെ പ്രവർത്തനം കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ കാലങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന എൻ.പി.എസ്സിൽ ഉൾപ്പെട്ട ജീവനക്കാരുടെ ഗ്രാറ്റ്യൂവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എംപ്ലോയീസ് സംഘിന്റെ ശ്രമഫലമായി ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളി മേഖലയിൽ സംഘടിത- അസംഘടിത വ്യത്യാസമില്ലാതെ മുഴുവൻസമയ തൊഴിലാളികളുടെയും ആശ്രയമായി ബി.എം.എസ്സ് ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽ ബി.എം.എസ്സിന് ഉണ്ടായിട്ടുള്ള വളർച്ചയും അംഗീകാരവും സമീപഭാവിയിൽത്തന്നെ കേരളത്തിലും ലക്ഷ്യമാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.
എംപ്ലോയീസ് സംഘ് പ്രസിഡൻറ് അഭിലാഷ് എസ്.ജി അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി, മുൻ പ്രസിഡന്റ് പി.ടി മധുസൂദനൻ, തുടങ്ങിയവർ സംസാരിച്ചു.
Discussion about this post