ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് പലായനം ചെയ്തിട്ടും കൊലവിളിയോടെ അക്രമികള്‍ . ഇസ്‌കോൺ, കാളി ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും അക്രമികൾ തകർത്തു. രാജ്യത്തുടനീളം ഞായറാഴ്ച നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് ഹിന്ദു കൗൺസിലർമാരും കൊല്ലപ്പെട്ടതായാണ് സൂചന .
കൗൺസിലർമാരായ ഹരധൻ റോയ്, കാജൽ റോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. പരശുറാം താന അവാമി ലീഗ് അംഗവും രംഗ്പൂർ സിറ്റി കോർപ്പറേഷനിലെ നാലാം വാർഡിലെ കൗൺസിലറുമായ ഹരാധൻ റോയ് സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ചതായാണ് റിപ്പോർട്ട്. രംഗ്പൂരിൽ നിന്നുള്ള മറ്റൊരു ഹിന്ദു കൗൺസിലറായ കാജൽ റോയിക്കും അക്രമങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ടു
ഞായറാഴ്ച പുലർച്ചെ ആരംഭിച്ച അക്രമം ബംഗ്ലാദേശിന്റെ വിവിധ പ്രദേശങ്ങളിൽ അതിവേഗം വ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരിൽ പലരും അവാമി ലീഗ് അനുകൂലികളുമായി ഏറ്റുമുട്ടി.
അതേസമയം ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും . രാജിവച്ചശേഷം സൈനിക വിമാനത്തിൽ രാജ്യം വിട്ട അവർ ലണ്ടനിലേക്കുള്ള യാത്രാമധ്യേ യുപിയിൽ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിൽ ഇറങ്ങുകയായിരുന്നു.
Discussion about this post