തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം പതാകദിനം ആചരിച്ചു.. ബാലികാ ബാലന്മാരുടെ ഭജനസംഘങ്ങള്‍ വിവധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തതില്ിന് നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജഷേഖരനും കൊച്ചിയില്‍ ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം എ കൃഷ്ണനും കോഴിക്കോട് ആര്‍ എസ് എസ് അഖില ഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാര്‍മഠാലെയും പതാക ഉയര്‍ത്തി.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ പത്തനംതിട്ടയിലും പൊതു കാര്യദര്‍ശി കെ എന്‍ സജികുമാര്‍ കോട്ടയത്തും പതാക ഉയര്‍ത്തി. പതാക ദിനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും വൂടുകളിലും വൃക്ഷതൈ നടലും നടന്നു.
ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 26 വരെ വിവിധ കേന്ദ്രങ്ങളില്‍ ‘പുണ്യമീ മണ്ണ് , പവിത്രമീ ജന്മം’ എന്ന സന്ദേശ വാക്യവുമായി ഗോപികാ നൃത്തം, ഗോപൂജ, നദീവന്ദനം, കണ്ണനൂട്ട് , ചിത്രരചന, വൃക്ഷപൂജ, സാംസ്‌കാരികസംഗമങ്ങള്‍, ഉറിയടി തുടങ്ങി വ്യത്യസ്തമായ പരിപാടികളും സംസ്ഥാന വ്യാപകമായി നടക്കും.ജന്മാഷ്ടമി പുരസ്‌ക്കാരം വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ സംഗീത സംവിധായകന്‍ ടി എസ് രാധാകൃഷ്ണന് സമ്മാനിക്കും.
ആഗസ്റ്റ് 26 ന് 10,000 ശോഭായാത്രകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊച്ചി, കൊല്ലം, കോട്ടയം, ഗുരുവായൂര്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും തൃശ്ശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കോട്ടയത്ത് മെഡിക്കല്‍ കോളേജ് സൂപ്രഡന്റ് ഡോ.റ്റി കെ ജയകുമാറും കോഴിക്കോട് സാമൂഹ്യ പ്രവര്‍ത്തക നസ്രത് ജഹാനും ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post