പൂനെ: ധര്‍മ്മവിജയത്തിന്റെ അടയാളം രാഷ്ട്രജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ സമൃദ്ധിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരരുടെ ഈശ്വരനാണ് ജെജുരിയിലെ ഖണ്ഡോബയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂനെ ജെജുരിയിലെ ശ്രീമാര്‍ത്താണ്ഡ ദേവ് സന്‍സ്ഥാന്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെജുരിക്കോട്ട ഈശ്വരസാന്നിധ്യം നിറഞ്ഞതാണ്. സമാജിക ഉണര്‍വിന്റെ കേന്ദ്രമാണിത്. ഒരു ശത്രുവിനെയും സുഖമായി ഉറങ്ങാന്‍ അനുവദിക്കാത്ത പൗരുഷങ്ങള്‍ ജെജുരിക്കോട്ടയുടെയും ഖണ്‌ഡോബയുടെയും ചിരന്തന ചേതനയാണെന്ന് അദ്ദേഹം പറഞ്ഞു.
വിവേചനമില്ലാത്ത സാമാജിക ജീവിതം ഉറപ്പാക്കണം. ക്ഷേത്രം, വെള്ളം, ശ്മശാനം എന്നിവിടങ്ങള്‍ സമാജത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് ഇപ്പോഴും തടസമായി നില്‍ക്കുന്ന മനോഭാവം അകലണം, സര്‍സംഘചാലക് പറഞ്ഞു.
ജെജൂരി ഗ്രാമവാസികളും ദേവ് സന്‍സ്ഥാനും തയാറാക്കിയ സമാജികസമരതയുടെ സന്ദേശപത്രം സര്‍സംഘചാലക് ഏറ്റുവാങ്ങി. ശ്രീമാര്‍ത്താണ്ഡ ദേവ് സന്‍സ്ഥാന്‍ പ്രസിഡന്റ് അനില്‍ സൗന്ദഡെ, ട്രസ്റ്റിമാരായ അഭിജിത് ദേവ്‌കേത്, രാജേന്ദ്ര ഖേദേക്കര്‍, മങ്കേഷ് ഘോനെ, അഡ്വ. വിശ്വാസ് പാന്‍സെ, അഡ്വ. വിശ്വാസ് പാന്‍സെ, അഡ്വ. പാണ്ഡുരംഗ് തോര്‍വ്, പോപത് ഖോമാനെ, രാജ്പുത് ഖൊമാനെ, മാനേജര്‍ ആശിഷ് ബാത്തെ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post