തിരുവനന്തപുരം: ജയദേവ അഷ്ടപദി ഗ്രൂപ്പ് സേവാഭാരതിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. അഷ്ടപദി ഗ്രൂപ്പിന്റെ അധ്യാപിക ബാലാംബയില്‍ നിന്ന് ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് പി.ഗിരീഷ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് സ്വീകരിച്ചു.
കുടപ്പനക്കുന്ന് പാതിരപ്പള്ളി സ്വദേശി ബാലാംബയാണ് ജയദേവ അഷ്ടപദി ഗ്രൂപ്പിന്റെ അധ്യാപിക. കേരളത്തിനുള്ളിലും പുറത്തുമായി 260 തിലേറെ പോരാണ് അഷ്ടപദി പഠിക്കുന്നത്.
വയനാട് പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്തില്‍ അഞ്ച് ഏക്കര്‍ വസ്തു വാങ്ങാനുള്ള അഡ്വാന്‍സ് നല്‍കിയതായി സേവാ ഭാരതി വൈസ് പ്രസിഡന്റ് ഡി.വിജയന്‍ പറഞ്ഞു. സുരക്ഷിത മേഖലയായി സര്‍ക്കാര്‍ കണ്ടെത്തി പ്രഖ്യാപിച്ച മേഖലയിലാണ് സ്ഥലം വാങ്ങുന്നത്. ഒക്‌ടോബര്‍ നവംബര്‍ മാസത്തോടെ ആധാരം നടത്തുമെന്നും ഡിസംബര്‍ മാസത്തോടെ വീട് നഷ്ടപ്പട്ടവര്‍ക്കുളള വീടുകളുടെ നിര്‍മ്മാണം, നൈപുണ്യ വികസന കേന്ദ്രം, കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സേവാ കേന്ദ്രം തുടങ്ങിയവയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിനായി ജയദേവ അഷ്ടപദി ഗ്രൂപ്പ് സംഭരിച്ച പണം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഏല്പിക്കാനായിരുന്നു തീരുമാനം. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ സേവാഭാരതിക്കാണ് നല്‍കേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് ബാലാംബ പറഞ്ഞു.
ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം ഗോപന്‍ ചെന്നിത്തല, സേവാഭാരതി കഴക്കൂട്ടം മേഖല വൈസ് പ്രസിഡന്റ്, രാജേഷ് നായര്‍ സേവാഭാരതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സാബു കെ.നായര്‍, ജില്ലാ ട്രഷറര്‍ ലതാദേവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post