തിരുവനന്തപുരം: ജനങ്ങളിൽ സ്വാഭിമാനവും സ്വാതന്ത്ര്യ ബോധവും വളർത്തുന്നതിൽ സ്വാമി വിവേകാനന്ദൻ നിർവഹിച്ച പങ്ക് നിസ്തുലമാണ്. സ്വാമി നടത്തിയ പ്രബോധനകളുടെ തുടക്കം അമേരിക്കയിലെ ഷിക്കാഗോയിൽ
1893 സെപ്റ്റംബറിൽ നടന്ന ലോക സർവമത സമ്മേളന വേദിയായിരുന്നു.
“എന്നാൽ ഇപ്പോൾ ഷിക്കാഗോപ്രസംഗത്തിന്റെ 131-ാം വാർഷികം ആഘോഷിക്കുന്ന അതേ സെപ്റ്റംബറിൽ തന്നെ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ദേശീയ സ്വാഭിമാനത്തിന് തുരങ്കം വയ്ക്കുന്ന പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് നിർഭാഗ്യകരമാണ്,” ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ അഭിപ്രായപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കവടിയാർ വിവേകാനന്ദ പാർക്കിൽ നടന്ന
ഷിക്കാഗോ പ്രസംഗത്തിന്റെ വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1857 ലെ സ്വാതന്ത്ര്യ പ്രക്ഷോഭം അടിച്ചമർത്തിയ ബ്രിട്ടീഷുകാർ ധരിച്ചിരുന്നത് ഇനി ഇത്തരമൊരു പ്രക്ഷോഭം ആവർത്തിക്കപ്പെടില്ല എന്നായിരുന്നു. എന്നാൽ ആ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ തന്നെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പ്രവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സർവ്വമത സമ്മേളനത്തിലെ സമാപന പ്രസംഗത്തിൽ സ്വാമി ചുണ്ടിക്കാട്ടിയ ആശയങ്ങൾ ഇന്നും പ്രസക്തമാണ്.
പവിത്രതയും വിശുദ്ധിയും ദീനാനുകമ്പയും ലോകത്തിലെ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുത്തകയല്ല. എല്ലാ സമ്പ്രദായങ്ങളും ഉദാത്തമായ ചാരിത്ര്യ സമ്പത്തുള്ള സ്ത്രീ പുരുഷന്മാരെ ആവിർഭവിപ്പിച്ചിട്ടുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ തൻറെ സ്വന്തം മതത്തിൻറെ മാത്രം അതിജീവനവും മറ്റുള്ളവരുടെ വിനാശവും സ്വപ്നം കാണുന്നവരെ കുറിച്ച് തനിക്ക് സഹതാപ മാണുള്ളതെന്ന് സ്വാമി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മുൻകേന്ദ്ര മന്ത്രി ഓ രാജഗോപാൽ, ഡോ. പൂജപ്പുര കൃഷ്ണൻ നായർ, സംസ്ഥാന അധ്യക്ഷൻ സിവി. ജയമണി,
ജില്ലാ അധ്യക്ഷൻ കെ.
വിജയകുമാരൻ നായർ, ഡോ. ലക്ഷ്മി വിജയൻ, എസ് രാജൻ പിള്ള,, ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post