കൊച്ചി: മറ്റ് സംസ്ഥാനങ്ങളുടെ ഉത്സവങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഓണം, വിഷു ആഘോഷങ്ങൾ തികച്ചും കുടുംബത്തിന്റെ നാലതിരുകളിൽ ഒതുങ്ങി നിൽക്കുന്നു. അവയെ ജനകീയ – സാമൂഹിക ഉത്സവങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന് ദക്ഷിണ കേരള ഗ്രാമവികാസ് സഹ സംയോജക് സി.ജി.കമലാകാന്തൻ അഭിപ്രായപ്പെട്ടു.
ദസറ, രക്ഷാബന്ധൻ, ദീപാവലി,പൊങ്കൽ തുടങ്ങിയ ഉത്സവങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ജനങ്ങൾ ഒന്നാകെ തെരുവിൽ ഇറങ്ങി ആഘോഷിക്കുമ്പോൾ ഓണം, വിഷു തുടങ്ങിയ മലയാളി ഉത്സവങ്ങൾ കുടുംബങ്ങളിൽ ഒതുങ്ങുന്നു അദ്ദേഹം പറഞ്ഞു. സാമൂഹിക ഏകീകരണത്തിന് ആവിഷ്കരിച്ച ഉത്സവങ്ങൾ കേരളത്തിന് പുറത്തുള്ള ഹിന്ദു സമൂഹത്തെ ഐക്യപ്പെടുത്തുമ്പോൾ കേരളത്തിൽ സ്ഥിതി മറിച്ചാണെന്നും കമലാകാന്തൻ കൂട്ടിചേർത്തു.കൊച്ചി സംസ്കൃതി ഭവൻ്റെ ദീപാവലി കുടുംബ സംഗമത്തിൽ ദീപാവലി സന്ദേശം നൽക്കുകയായിരുന്നു അദ്ദേഹം.
ചേർത്തല സബ് ആർടിഒ എ.ആർ.രാജേഷ് (എം.വി.ഐ.) ദീപാവലി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.സംസ്കൃതി ഭവൻ പ്രസിഡൻ്റ് ശ്രീ.സതീഷ്ചന്ദ്ര പ്രഭു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ.ശശികാന്ത് സ്വാഗതവും, വൈസ് പ്രസിഡൻ്റ് ഡോ.ദീപക് ജെ.പ്രഭു കൃതഞ്തയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Discussion about this post