കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയം സേവക സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യാലയത്തിന്റെ സമർപ്പണം നടന്നു. രാവിലെ 8.30ക്കും 9.20നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ആയിരുന്നു ഗൃഹപ്രവേശം.
ആർഎസ്എസ് ശതാബ്ദി വർഷത്തിന്റെ നിറവിൽ എത്തി നിൽക്കുന്ന വേളയിലാണ് നാടിന്റെ പ്രതീക്ഷയായി പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശം. പാലുകാച്ചൽ ചടങ്ങിനു ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ ആർഎസ്എസ് അഖില ഭാരതിയ കാര്യകാരി പ്രത്യേക ക്ഷണിതാവ് കജംപാടി സുബ്രഹ്മണ്യ ഭട്ട് അനുഗ്രഹ ഭാഷണം നടത്തി. പൊതുസമൂഹത്തിൽ കാര്യാലയത്തിന്റെ പ്രസക്തി എന്താണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഉത്തരകേരള പ്രാന്ത സഹകാര്യ വാഹക് പി.പി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംഘത്തിന്റെ ശതാബ്ദി ഘട്ടത്തിൽ ലോകത്തിന് ഭാരതം വഴി കാട്ടിയാകാൻ പഞ്ച പരിവർത്തനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post