തിരുവനന്തപുരം: മതപരിവര്‍ത്തനം ദേശീയ വിപത്താണെന്നും അത് നിരുത്സാഹപ്പെടുത്തേണ്ടാതാണെന്നും ആര്‍എസ്എസ് ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു. ധര്‍മജാഗരണ്‍ സമന്വയ് തിരുവനന്തപുരം ഗ്രാമജില്ല ഏകദിന കാര്യകര്‍തൃ പഠന ശിബിരം കാരക്കോണം വ്യാസ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലം മതംമാറ്റം എന്നതുമാത്രമല്ല കൂട്ടായ മതംമാറ്റത്തിലും വിഘടനവാദത്തിലും എത്തുകയെന്നതാണ് നമ്മുടെ അനുഭവം. നിരന്തരമായ മതപരിവര്‍ത്തനത്തിന്റെ പരിണിതഫലമായി ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും വിസ്തൃതിക്കും പൈതൃകത്തിനും ലോപം സംഭവിക്കുന്നു. ഇത് ഹൈന്ദവ ജനത ശ്രദ്ധിക്കേണ്ടതും ഏതുതരത്തിലുള്ള മതപരിവര്‍ത്തനവും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. അല്ലെങ്കില്‍ അനതിവിദൂര ഭാവിയില്‍ ഭാരതത്തിന്റെ അസ്മിത എന്നെന്നേക്കുമായി നഷ്ടപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് വെള്ളറട ഖണ്ഡ് സംഘചാലക് വി. കേശവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് ഡി. രാധാകൃഷ്ണന്‍, വിഭാഗ് സംയോജക് പുരവൂര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കി. ധര്‍മജാഗരണ്‍ ജില്ലാ സംയോജക് ജയനേന്ദ്രന്‍, സഹ സംയോജകന്മാരായ പാറശാല ശിവകുമാര്‍, തോലടി ബി.വി. രാജീവ്, ജില്ലാ സമിതി അംഗങ്ങളായ അഡ്വ. രാമവര്‍മന്‍ചിറ ആര്‍. സജീവ്, പാറശാല ഗംഗാധരന്‍, കുടയാല്‍ ജി. രഘുവരന്‍ നായര്‍, ബി.എസ്. ലാല്‍, തിരുവനന്തപുരം മഹാനഗര്‍ സംയോജക് ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post