ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 1450 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 1412 പോയിന്റുമായി പാലക്കാട് ജില്ല രണ്ടും 1353 പോയിന്റുമായി കോഴിക്കോട് മൂന്നുംസ്ഥാനം നേടി. തൃശൂര്‍ (1336), പാലക്കാട് (1335), എറണാകുളം (1300), കോട്ടയം (1294), തിരുവനന്തപുരം (1269), കാസര്‍കോഡ് (1264), കൊല്ലം (1237), ആലപ്പുഴ (1233), വയനാട് (1231), പത്തനംതിട്ട (1203), ഇടുക്കി (1196) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
സ്‌കൂള്‍തലത്തില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് (140) ഒന്നാമതെത്തി. വയനാട് ദ്വാരക എസ്എച്ച്എസ്എസ് (131) രണ്ടും, ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്എസ്എസ് (126) മൂന്നും സ്ഥാനം നേടി. തൃശൂര്‍ പനങ്ങാട് എച്ച്എസ്എസ് (123), കോട്ടയം ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് എച്ച്എസ്എസ് (113) നാലും അഞ്ചും സ്ഥാനത്തെത്തി.
ശാസ്ത്രമേളയില്‍ 121 പോയിന്റുമായി കണ്ണൂര്‍ ഒന്നാമതെത്തി. ഒരു പോയിന്റു വ്യത്യാസത്തില്‍ പാലക്കാട് (120) രണ്ടും 119 പോയിന്റുമായി കോഴിക്കോട് (119) മൂന്നും സ്ഥാനം നേടി. ഗണിതശാസ്ത്രമേളയില്‍ മലപ്പുറം (278) ഒന്നാമതെത്തി.
രണ്ടാംസ്ഥാനം കണ്ണൂരും (266), മൂന്നാംസ്ഥാനം കൊല്ലവും (242) നേടി. സാമൂഹികശാസ്ത്രമേളയില്‍ മലപ്പുറം (144) ചാമ്പ്യന്മാരായി. കോഴിക്കോട് (130) രണ്ടും വയനാട് (124) മൂന്നും സ്ഥാനത്തെത്തി.
പ്രവര്‍ത്തി പരിചയമേളയില്‍ മലപ്പുറം (793) ഒന്നാമതെത്തി. കണ്ണൂരിന് (778)രണ്ടും, പാലക്കാടിന് (751) മൂന്നും സ്ഥാനത്തെത്തി. ഐടി വിഭാഗത്തില്‍ തൃശൂര്‍ (140) ഒന്നാമതെത്തി. മലപ്പുറം രണ്ടും (126) കണ്ണൂര്‍ മൂന്നും (125) സ്ഥാനംനേടി. മന്ത്രി സജി ചെറിയാന്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. ശാസ്‌ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി. എ സന്തോഷ് നിര്‍വഹിച്ചു.
Discussion about this post