ഗോരഖ്പൂർ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 70-ാം ദേശീയ സമ്മേളനം നടക്കുന്ന ഗോരഖ്പൂരിലെ ദേവി അഹല്യ ഭായി ഹോൾക്കർ നഗരിയിൽ മഹന്ദ് അവൈദ്യനാഥിന്റെ സ്മരണാർത്ഥം തയ്യാറാക്കിയ പ്രദർശനം ശ്രദ്ധേയമാകുന്നു. വിശ്വഹിന്ദു പരിഷത്ത് ദേശീയ വൈസ് പ്രസിഡന്റും, ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ഭാരതത്തെ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും മുക്തമാക്കാനായി നടന്ന പോരാട്ടത്തിൽ മഹന്ദ് അവൈദ്യനാഥ് നൽകിയ മഹത്വമേറിയ സംഭാവനകൾ പൊതു സമൂഹത്തിന് മുന്നിൽ സമഗ്രമായി വിവരിക്കുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. അയോധ്യ രാമജന്മഭൂമി ക്ഷേത്രഭൂമി വീണ്ടെടുക്കാനായി നടന്ന വലിയ പോരാട്ടത്തിൽ ഹൈന്ദവ സമൂഹത്തെ മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് മഹന്ദ് അവൈദ്യനാഥ്.
സ്വാഭിമാനത്തിനും സ്വരാജിനും ഊന്നൽ നൽകി മാൽവയെ പുരോഗതിയുടെ ദിശയിലേക്ക് നയിച്ച ലോകമാതാ അഹല്യഭായി ഹോൾക്കറുടെ ഭരണചാതുര്യത്തെ ക്കുറിച്ചും അവർ ആത്മീയ സാംസ്‌കാരിക രംഗത്തിന്റെ പുനരുജ്ജീവനത്തിന് നൽകിയ സംഭാവനകളെ ക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനങ്ങളും , ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എബിവിപി ദേശീയ വൈസ് പ്രസിഡന്റ് നാഗലിംഗം, ദേശീയ സെക്രട്ടറി ബുദ്ധദേവ് ബാഗ്, ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘം വൈസ് പ്രസിഡന്റ് പ്രദീപ് റാവു എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Discussion about this post