പ്രയാഗ് രാജ്(ഉത്തര്‍ പ്രദേശ്): സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിന് മഹാകുംഭമേളയിലും ആഹ്വാനം മുഴങ്ങും. വിജയവാഡയില്‍ ആരംഭിച്ച സംന്യാസി മുന്നേറ്റത്തിന്റെ തുടര്‍ച്ചയായി, 27ന് മഹാകുംഭ നഗരിയില്‍ ധര്‍മ്മ സന്‍സദ് ചേരും. ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി സനാതന്‍ ബോര്‍ഡിന്റെ ഘടനയുടെ കരടിന് ധര്‍മ്മ സന്‍സദ് രൂപം നല്കും. പുരാതനമായ ഹിന്ദു മഠങ്ങളുടെയും ക്ഷേത്രങ്ങളുടെയും മേലുള്ള സര്‍ക്കാരുകളുടെ നിയന്ത്രണം അവസാനിപ്പിക്കാന്‍ മഹാകുംഭമേളയില്‍ നിന്ന് സനാതന്‍ ബോര്‍ഡ് രൂപീകരണത്തിന് തുടക്കം കുറിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ അനുമതി തേടിയതായി സന്ത് ദേവകി നന്ദന്‍ ഠാക്കൂറും അഖില ഭാരതീയ അഖാഡ പരിഷത്ത് മഹന്ത് രവീന്ദ്ര പുരിയും അറിയിച്ചു.
ഹിന്ദുസമൂഹത്തെയും രാഷ്ട്രത്തെയും സംബന്ധിച്ച പല വിഷയങ്ങളിലും ധര്‍മ്മ സന്‍സദ് പ്രമേയങ്ങള്‍ അവതരിപ്പിക്കും. മഹാകുംഭഭൂമി ത്യാഗത്തിന്റെയും തപസിന്റെയും ദാനധര്‍മ്മങ്ങളുടെയും നാടാണ്. സനാതന്‍ ബോര്‍ഡ് കുംഭമേളയുടെ ദക്ഷിണയായി രൂപീകരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടിയിട്ടുണ്ട്. ബോര്‍ഡ് രൂപീകരണവും അതിന്റെ പ്രവര്‍ത്തനവും രൂപരേഖയും ധര്‍മ്മ സന്‍സദില്‍ ചര്‍ച്ച ചെയ്യും. സനാതന്‍ ബോര്‍ഡില്‍ രാജ്യത്തെ 13 അഖാഡകളില്‍ നിന്നും ഒരു അംഗം ഉണ്ടായിരിക്കും. സനാതന ധര്‍മ്മം ശക്തിപ്പെടുത്തുന്നതിനൊപ്പം ഹിന്ദുസമൂഹത്തിന്റെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം സനാതന്‍ ബോര്‍ഡുകള്‍ ഉണ്ടാവണം, മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
Discussion about this post