മാവേലിക്കര: ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നോട്ടു വച്ച പഞ്ച പരിവർത്തന ദർശനം വിഷയമാക്കിയ സാമൂഹ്യമാറ്റത്തിന് അഞ്ച് മന്ത്രങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. മാവേലിക്കര രാജ്യാന്തര പുസ്തകോത്സവ വേദിയിൽ ഗോവാ ഗവർണർ അഡ്വ പി.എസ് ശ്രീധരൻ പിള്ള – മുരളീധരൻ തഴക്കരയ്ക്ക് (Rtd പ്രോഗ്രാം ഡയറക്ടർ ആകാശവാണി) നൽകിയാണ് പ്രകാശനം ചെയ്തത്.
നഗരസഭ കൗൺസിലർ രാജൻ മനസ്സ്, എച്ച്. മേഘനാഥ്, ജെ. മഹാദേവൻ എന്നിവർ പങ്കെടുത്തു. കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച പുസ്തകം പഞ്ചപരിവർത്തന വിഷയത്തിലെ ലേഖന സമാഹാരമാണ്.
Discussion about this post