ചെറുകോൽപ്പുഴ: ശ്രീനാരായണ ഗുരുദേവൻ രചിച്ച ശ്രീനാരായണ സ്മൃതിക്ക് ആചാര്യ ഡോ. ജി. ആനന്ദരാജ് നിർവഹിച്ച വിവർത്തനവും വ്യാഖ്യാനവും ഹിന്ദു ഏകതാ സമ്മേളനത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രകാശനം ചെയ്തു. ശ്രീനാരായണ സ്മൃതി വേദ ജ്യോതി എന്ന പുസ്തകം കുരുക്ഷേത്ര പ്രകാശനാണ് പ്രസിദ്ധീകരിച്ചത്. സദാനന്ദപുരം അവധൂതാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമികൾ പുസ്തകം ഏറ്റുവാങ്ങി. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, ഹിന്ദുമഹാമണ്ഡലം അധ്യക്ഷൻ പി.എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post