തിരുവനന്തപുരം: മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തിൽ അഹല്യഭായി ഹോൾകറുടെ ജീവിത ജീവചരിത്രം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മഹാനഗരത്തിലെ ആയിരത്തോളം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് അഹല്യ സ്മൃതി വർഷം 2025 എന്ന പരിപാടി സംഘടിപ്പിച്ചു. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി പ്രമുഖ നർത്തകി സിതാരാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊല്ലം എസ് എൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.കെ . എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. എൻ. എസ് എസ് കോളേജ് നീറമൺകര അസി. പ്രഫസർ ഡോ. ലക്ഷ്മിദാസ് മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ ജേതാവായ പ്രമുഖ സംഗീതജ്ഞ ഡോക്ടർ കെ ഓമനക്കുട്ടി മുഖ്യ അതിഥിയായി.മഹിളാ സമന്വയവേദി പ്രാന്തസംയോജക അഡ്വ. അഞ്ജന ദേവി, തിരുവനന്തപുരംവിഭാഗ് സംയോജക ഡോ.ശ്രീകലാദേവി തുടങ്ങിയവർ പങ്കെടുത്തു.




Discussion about this post