ചെങ്ങന്നൂർ: ചെങ്ങന്നൂർ സ്വദേശിയായ സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന ബാരിസ്റ്റർ ജോർജ്ജ് ജോസഫിൻ്റെ സ്മരണാർത്ഥം ഫൗണ്ടേഷൻ രൂപവല്ക്കരിച്ചു. ചെങ്ങന്നൂരാണ് ആസ്ഥാനം.
സ്മാരക പ്രഭാഷണങ്ങൾ, മാധ്യമ ശില്പശാലകൾ, പഠന ക്ലാസ്സുകൾ, കാലിക വിഷയങ്ങളിന്മേലുള്ള ചർച്ചകൾ, സെമിനാറുകൾ എന്നിവ നടത്താൻ ഉദ്ദേശിക്കുന്ന ഫൗണ്ടേഷൻ മാധ്യമപ്രവർത്തന മികവിന് പുരസ്കാരവും ഏർപ്പെടുത്തും.
മാതൃഭൂമി മുൻ പത്രാധിപർ എം. കേശവമേനോൻ , മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ന്യൂസ് 18 ഗ്രൂപ്പ് ദക്ഷിണേന്ത്യാ മാനേജിംഗ് എഡിറ്റർ വിവേക് നാരായൺ ( രക്ഷാധികാരിമാർ ) , എസ്.ഡി. വേണുകുമാർ ( പ്രസിഡൻ്റ്) രാജേഷ് പിള്ള (ജനറൽ സെക്രട്ടറി), എസ്. അനിൽ ( ട്രഷറർ ) എന്നിവരാണ് ഭാരവാഹികൾ.
Discussion about this post