നാഗ്പൂർ: ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ മാർച്ച് 21 മുതൽ 23 വരെ ബെംഗളുരുവിൽ ചേരും. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തിൽ ചേരുന്ന പ്രതിനിധിസഭ സംഘത്തിൻ്റെ ശതാബ്ദി കാര്യപരിപാടികൾക്ക് രൂപം നല്കുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു.
2024-25 വാർഷിക റിപ്പോർട്ട് ബൈഠക്കിൽ ചർച്ച ചെയ്യും. വിജയദശമിയിൽ, സംഘ പ്രവർത്തനം നൂറ് വർഷം പൂർത്തിയാക്കുകയാണ്. 2026 വിജയദശമി വരെ ഒരു വർഷം ശതാബ്ദി പൂർത്തീകരണ വർഷമായി കണക്കാക്കും. ദേശീയ വിഷയങ്ങളിൽ പ്രതിനിധി സഭ പ്രമേയങ്ങൾ അവതരിപ്പിക്കും. സാമൂഹിക മാറ്റത്തിനായി മുന്നോട്ടു വച്ച പഞ്ച പരിവർത്തന പരിശ്രമങ്ങൾ ചർച്ച ചെയ്യും. രാജ്യത്ത് പ്രകടമാകുന്ന ഹിന്ദു ഉണർവ്, നിലവിലെ പൊതുസാഹചര്യങ്ങൾ എന്നിവ യോഗം വിശകലനം ചെയ്യും.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹുമാർ, അഖില ഭാരതീയ കാര്യകാരി അംഗങ്ങൾ, പ്രാന്ത ക്ഷേത്ര തലങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 1500 പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ആർഎസ്എസ് ആശയങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഓർഗനൈസിങ് സെക്രട്ടറി എന്നിവരും ബൈഠക്കിൽ പങ്കെടുക്കും.
Discussion about this post