VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

‘ടോട്ടോ’യിൽ യാത്ര, വനവാസികൾക്കൊപ്പം ഭക്ഷണം, ഗോത്രഭൂമിയിൽ വിസ്മയമായി ‘ഗവർണർ ബോസ്’

VSK Desk by VSK Desk
7 March, 2025
in ഭാരതം
ShareTweetSendTelegram

ഝാഡ്ഗ്രാം (പശ്ചിമ ബംഗാൾ): ജീവിതപോരാട്ടത്തിലൂടെ ഒരു മുൻനിര സിനിമയുടെ കഥാപാത്രമായ ഗോത്രനായിക ബിജോലി മുർമുവിന് മറ്റൊരു വിസ്മയ നിമിഷം. ബിജോലിക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും നാടിനാകെത്തന്നെയും.

അതീവ സുരക്ഷാ അകമ്പടിയുള്ള വാഹനവ്യൂഹത്തിൽ നിന്നിറങ്ങി ഗവർണർ ഡോ സി.വി ആനന്ദബോസ് ബിജോലിയുടെ ‘ടോട്ടോ’യിൽ കയറിയപ്പോൾ അവർ മാത്രമല്ല ഗോത്രസമൂഹമാകെ അമ്പരന്നു. ഗോത്രവർഗജനതയോടുള്ള ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്‌ച്ച. ആദ്യമായാണത്രേ ഒരു സംസ്ഥാന ഭരണത്തലവനെ അവർ സ്വന്തം ഗ്രാമത്തിൽ കാണുന്നത്.

ഗ്രാമീണ, ഗോത്രമേഖലകളിൽ നിർണായക സേവനങ്ങളും പിന്തുണയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗവർണർ ആനന്ദബോസ് രൂപം നൽകിയ ‘അമാർഗ്രാം’ (എന്റെ ഗ്രാമം) ദൗത്യവുമായി ഝാഡ്ഗ്രാം സന്ദർശിച്ച ഗവർണറെ വരവേല്ക്കാനെത്തിയതായിരുന്നു ഇപ്പോൾ ഗ്രാമത്തിൽ വനവാസികളുടെ വനിതാമുഖമായ ബിജോലി.

കൊൽക്കത്തയിൽ നിന്ന് 175 കിലോമീറ്റർ അകലെ ഝാഡ്ഗ്രാം ജില്ലയിൽ ലോധശുലിക്കടുത്തുള്ള ഗോവിന്ദപൂരിലെ ഗോത്രവർഗ സമൂഹത്തിൽ നിന്നുള്ള ബിജോലിയുടെ മുഖ്യ ഉപജീവന മാർഗമാണ് ഓട്ടോറിക്ഷ രൂപത്തിലുള്ള ‘ടോട്ടോ’.

പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഒരു തൊഴിലിൽ അനവധി വെല്ലുവിളികൾ അതിജീവിച്ചാണ് ബിജോലി ഡ്രൈവിംഗ് പഠിച്ചും ടോട്ടോ വാടകയ്‌ക്കെടുത്തും പിന്നെ സ്വന്തമായി വാങ്ങിയും ദാരിദ്ര്യത്തെ മറികടന്നത്. മികച്ച ഒരു കലാകാരി കൂടിയാണവർ.

അനേകം സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഗോത്രവർഗജാതർക്ക് പ്രചോദനവും ആത്മധൈര്യവും പകർന്ന അവിശ്വസനീയമായ ആ ജീവിതകഥ അടുത്തിടെ അവാർഡ് നേടിയ ഒരു ബംഗാളി സിനിമയുടെ കഥാതന്തുവായി. ആ ചലച്ചിത്രവും ബിജോലി വികസിപ്പിച്ചെടുത്ത പുതിയ നൃത്തരൂപവും കണ്ട ഗവർണർ ആനന്ദബോസ്, രാജ്ഭവന്റെ ‘ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ്’ നൽകി അവരെ അനുമോദിച്ചു.

ബിജോലി ഓടിച്ച ടോട്ടോയിൽ സഞ്ചരിച്ച് ഗ്രാമീണരുടെ ജീവിതപ്രശ്നങ്ങൾ കണ്ടറിഞ്ഞും അവർ അവതരിപ്പിച്ച കലാരൂപങ്ങൾ ആസ്വദിച്ചും ഗോത്രസമൂഹത്തിന്റെ മനം കവർന്ന ഗവർണർ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.

ഗോത്രഗ്രാമത്തിലെ സ്കൂളിന് സമീപം സജ്ജീകരിച്ച ഗോശാല ഗവർണർ ഉദ്ഘാടനം ചെയ്തു. ഗോത്രവർഗ സമൂഹങ്ങളുടെ ഉന്നമനത്തിനായി രൂപകൽപ്പന ചെയ്ത പ്രധാനമന്ത്രി പദ്ധതികളെയും മറ്റ് സർക്കാർ സംരംഭങ്ങളെയും കുറിച്ച് ജനങ്ങളെ അറിയിക്കാൻ വിവിധ സർക്കാർ വകുപ്പുകൾ സ്റ്റാളുകൾ സ്ഥാപിച്ചിരുന്നു.

മെഡിക്കൽ ക്യാമ്പുകൾ, പ്രദർശനങ്ങൾ എന്നിവയ്‌ക്കൊപ്പം വീട്ടുപകരണങ്ങൾ, സാനിറ്ററി കിറ്റുകൾ, യുവാക്കൾക്കുള്ള സ്പോർട്സ് കിറ്റുകൾ, പുതപ്പുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം ഉൾപ്പെടെ ഗ്രാമവാസികൾക്ക് പ്രയോജനകരമായ പ്രവർത്തനങ്ങൾ ഗവർണർ സന്ദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ഗവർണറായി ചുമതലയേറ്റപ്പോൾ രൂപം നൽകിയ ‘ജൻരാജ്ഭവൻ’ ഒന്നാം വാർഷികത്തിൽ തുടക്കം കുറിച്ച ‘ആംനെ സാംനെ’, രണ്ടാവാർഷികത്തിൽ പ്രഖ്യാപിച്ച അമാർഗ്രാം – സമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ ഒരു “അമർ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് സെൽ” സ്ഥാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ ഗോത്രവർഗക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് രാജ്ഭവനിൽ ഒരു ഗോത്രകാര്യ സെൽ സ്ഥാപിക്കുകയും സംസ്ഥാന സർവകലാശാലകൾക്കുള്ളിൽ ഗോത്രകാര്യ സ്കൂളുകൾ ആരംഭിക്കാൻ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

കൊൽക്കത്തയിൽ നിന്ന് 175 കിലോമീറ്റർ അകലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിലായിരുന്നു അമാർഗ്രാം – ഗ്രാമീണ ജനസമ്പർക്കപരിപാടിയുടെ തുടക്കം.

“ഗവർണർ എന്ന നിലയിൽ ഭരണഘടനയും നിയമവും സംരക്ഷിക്കുക, സംസ്ഥാനത്തെ ജനങ്ങളുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി സ്വയം സമർപ്പിക്കുക”. എന്ന തന്റെ ‘ഇരട്ട പ്രതിജ്ഞ’, പരിപാടിയുടെ ഉദ്ഘാടനവേളയിൽ അദ്ദേഹം ആവർത്തിച്ചു.

കേരളത്തിൽ ‘ഫയലിൽ നിന്ന് വയലിലേക്ക്’,’സ്പീഡ്’, ‘ഗ്രാമോത്സവം’ തുടങ്ങിയ ജനസമ്പർക്ക പരിപാടികളുടെ ഉപജ്ഞാതാവായ ജനപ്രിയ കളക്ടർ ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവെച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം എഡിഷനാണ് രണ്ടാം വാർഷികത്തിൽ രൂപം നൽകിയ ‘അമാർഗ്രാം’

ഉൾനാടൻ ഗ്രാമങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ അനുഭവങ്ങൾ, പ്രതീക്ഷകൾ, പരാതികൾ, ആശങ്കകൾ എന്നിവ നേരിട്ട് മനസ്സിലാക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംവിധാനമൊരുക്കുകയുമാണ് അമാർഗ്രാം സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഗവർണർ ആനന്ദബോസ് വ്യക്തമാക്കി.

ShareTweetSendShareShare

Latest from this Category

“തൻ സമർപിത്, മൻ സമർപിത്” പ്രകാശനം ചെയ്തു

കശ്മീരിലെ മേഘവിസ്‌ഫോടനം: സേവനസന്നദ്ധരായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷം..

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്ന് എബിവിപി 

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സർസംഘചാലക്

ആരോഗ്യ സേവയുടെ ഉത്തമ ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യം: കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നിധി ഫൗണ്ടേഷന്‍ ഒരുങ്ങുന്നു

“തൻ സമർപിത്, മൻ സമർപിത്” പ്രകാശനം ചെയ്തു

ലവ് ജിഹാദ് പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ റൂറൽ എസ് പി ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന്  പ്രതിഷേധ യോഗം മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ എസ് പി ഓഫിസ് മാർച്ച് നടത്തി

ഭാരതീയ ജ്ഞാന പരമ്പര; ഏകദിന ശില്പശാല സംഘടിപ്പിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

കശ്മീരിലെ മേഘവിസ്‌ഫോടനം: സേവനസന്നദ്ധരായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

സിന്ധു ആർ. എസ്‌ അന്തരിച്ചു

Mandal period is a waste-free period; Kerala Temple Protection Committee prepared the project

ശബരിമലയിലെ ആഗോള സംഗമം വീണ്ടും ആചാരലംഘനത്തിന്: ക്ഷേത്രസംരക്ഷണ സമിതി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies