കൊച്ചി: ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സംഗമമാണ് പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനേവാലാ. വിശ്വാസത്തിലും ഏകതയിലും ജാതി, വര്‍ണ, വര്‍ഗ, ഭാഷ വ്യത്യാസമില്ലാതെ ഒന്നാണെന്ന സന്ദേശത്തില്‍ 66 കോടി ഭാരതീയര്‍ മഹാകുംഭമേളയില്‍ സ്‌നാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വ സംവാദകേന്ദ്രം സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ളുവന്‍സ് ലക്ഷ്യ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മത്തിലെ ഏകത്വമാണ് ഇവിടെ ദര്‍ശിച്ചത്. കാലടിയില്‍ ജനിച്ച ആദിശങ്കരന്‍ ഭാരതത്തിന്റെ നാലുമേഖലകളില്‍ മഠങ്ങല്‍ സ്ഥാപിച്ച് ഭാരതത്തിന് ഏകത്വം പകര്‍ന്നു. ആ ഏകതയുടെ തുടര്‍ച്ചയാണ് ഇപ്പോഴും അനുസൂതം പ്രവഹിക്കുന്നത്.
രണ്ട് ലക്ഷം കോടി രൂപയാണ് വിവിധ മേഖലകളിലായി രാജ്യത്ത് ചെലവഴിക്കപ്പെട്ടത്. 76 രാജ്യങ്ങളില്‍ നിന്നുള്ള വളരെ പ്രഗത്ഭരായ വ്യക്തികള്‍ വരെ കുംഭമേളയ്ക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ ആത്മാഭിമാനമുയര്‍ത്തുന്നതായിരുന്നു ഈ മേള. എന്നാല്‍ ഇതിനെ ആക്ഷേപിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അഖിലേഷ് യാദവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തയ്യാറായി. എന്നാല്‍ മക്കയെയും മദീനയെയും മറ്റ് മതസ്ഥരുടെ സംഗമങ്ങളെയും ആക്ഷേപിക്കാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post