തിരുവനന്തപുരം: യുവതലമുറയിലെ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ദൈവ വിശ്വാസം വളര്‍ത്തി പുരാണങ്ങളെക്കുറിച്ച് അറിവും, വിളക്ക് കൊളുത്തി സന്ധ്യാ നാമം ചൊല്ലുന്നതുള്‍പ്പെടെയുള്ള പഴയ കാര്യങ്ങള്‍ പഠിപ്പിച്ച് വളര്‍ത്തണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍.
മാനവീയം വീഥിയില്‍ ജാഗ്രതാ സദസ്സിന്റെ സമാപന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ ലഹരിയ്‌ക്ക് അടിമപ്പെടുകയാണ്. ലഹരിയ്‌ക്ക് അടിമയായ യുവാക്കള്‍ സമൂഹത്തിന് ഒരുപാട് നാശനഷ്ടം ഉണ്ടാക്കുന്നു. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സമൂഹത്തിന് ഉണ്ടായ മാറ്റങ്ങള്‍ ഇതിന് വലിയ കാരണങ്ങളാണ്. സാമൂഹിക ബോധവും സാമൂഹിക അറിവും പകര്‍ന്ന് നല്‍കാന്‍ കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ശ്രമിക്കുന്നില്ല. തൊഴിലിന് വേണ്ടി വിദ്യാഭ്യാസം കൊണ്ടു പോകുമ്പോഴും ഇന്ന് യുവതലമുറയ്‌ക്ക് തൊഴില്‍ ഇല്ലാത്ത അവസ്ഥയാണ് . കേരളത്തില്‍ വേണ്ടത്ര സംരഭങ്ങള്‍ ഇല്ലാത്തത് യുവാക്കളെ തൊഴില്‍ ഇല്ലായ്മയില്‍ എത്തിക്കുകയും അവരുടെ മനോവികാരം ലഹരിയ്‌ക്ക് അടിമപ്പെടാന്‍ കാരണമാകുന്നുവെന്നും ജി. മാധവന്‍ നായര്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനകാര്യങ്ങളും, സാമൂഹിക ബോധമുളള അറിവും ജനങ്ങളില്‍ എത്തിക്കാന്‍ ജന്മഭൂമിയ്‌ക്ക് കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Discussion about this post