മുംബൈ: ധര്‍മ്മത്തിന്റെ അടിത്തറയില്‍ സുരാജ്യവും സ്വരാജ്യവും സ്ഥാപിച്ച ധീരയായ ഭരണാധികാരിയായിരുന്നു ലോകമാതാ അഹല്യബായ് ഹോള്‍ക്കറെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതം ധീരരായ സ്ത്രീകളുടെ നാടാണ്. സദ്ഭരണത്തിന്റെ ആദര്‍ശം ലോകത്തിന് പകര്‍ന്ന അഹല്യാബായ് അത്തരത്തില്‍ പ്രേരണയാണ്. രാജ്യത്തുടനീളം സുരക്ഷിതത്വവും ഐക്യവും ഉറപ്പുവരുത്തിയ ദേവി ഭാരതീയസമൂഹത്തിന് പ്രചോദനാത്മകമായ പ്രതീകമായി മാറി, അദ്ദേഹം പറഞ്ഞു. ദാദറിലെ രാജാ ശിവാജി വിദ്യാലയത്തില്‍ മുംബൈ മഹാനഗര്‍ സമിതി സംഘടിപ്പിച്ച ദേവി അഹല്യാബായ് ത്രിശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
രാജ്യഭരണത്തില്‍ ദീര്‍ഘകാലീനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച ജനനായികയായിരുന്നു അഹല്യാബായ്. കാലത്തെയും കടന്ന് മുന്നേറനുള്ള പദ്ധതികള്‍ നടപ്പാക്കി. ഭാരതത്തിന്റെ സാംസ്‌കാരികവും ശാസ്ത്രീയവുമായ പുരോഗതിയുടെ അടയാളമായി മാറിയ മഹേശ്വറിലെ സൂര്യഘടികാരം അതിന്റെ തെളിവാണ്. കൃഷിയും ഗോസമ്പത്തും ജനങ്ങളുടെ ജീവിതസമൃദ്ധിക്ക് എങ്ങനെ ഉപകരിക്കുമെന്ന് പഠിക്കുകയും അതിന് അനുസൃതമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തതു. മഹേശ്വര്‍ ടെക്‌സ്റ്റൈല്‍ വിപണിയുടെ ബ്രാന്‍ഡായി മൂന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും നിലനില്‍ക്കുന്നത് അതിശയകരമായ സുസ്ഥിര വ്യാവസായിക പുരോഗതിയുടെ അടയാളമാണെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.
അഹല്യാദേവി ഹോള്‍ക്കറുടെ പിന്‍മുറക്കാരനായ ഉദയരാജേ ഹോള്‍ക്കര്‍ മുഖ്യാതിഥിയായി.






Discussion about this post