ഹാങ് ഔട്ട്: സോഷ്യല്‍ മീഡയ വര്‍ക്‌ഷോപ്
” ന്യൂമീഡിയ ” രംഗത്ത് ശരിയായ ദേശീയ വീക്ഷണത്തോടെയും, ലക്ഷ്യ ബോദ്ധത്തോടെയും സമീപിക്കാനും ,മാറുന്ന ദേശീയ സാഹചര്യത്തിൽ പൊതു സമൂഹത്തിന് ആത്മവിശ്വാസം നൽകുവാനും സോഷ്യൽ മീഡിയ മേഖലക്ക് ആയി ഒരു പരിശീലന പരിപാടി നടത്തുക ആണ് .
കൊച്ചി: ലോകമെമ്പാടും കൈവിരല്‍ തുമ്പില്‍ തെളിയുന്ന രീതിയില്‍ വാര്‍ത്താവിനിമയ രംഗങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരും അതിനൊപ്പം സഞ്ചരിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ ഇന്ന് പുതിയ ന്യൂസ് നെറ്റ്‌വര്‍ക്കുകളെ അതിവേഗത്തിലാണ് ജനങ്ങളിലേക്കെത്തിക്കുന്നത്. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിച്ചതോടെ വാര്‍ത്താവിനിമയ രംഗത്ത് ഇത് പുതിയ മേഖലകള്‍ തുറന്നു നല്‍കുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ ശരിയായി ഉപയോഗിക്കുന്നവരോടൊപ്പം അതിനെ ദുരുപയോഗം ചെയ്യുന്നവരും വര്‍ധിച്ചുവരുന്നുണ്ട്. ഈ ദുരുപയോഗത്തിന്റെ വ്യൂഹത്തില്‍ പെടാതെ സാമൂഹ്യമാധ്യമങ്ങള്‍ ദേശീയ വീക്ഷണത്തോടെ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വസംവാദകേന്ദ്രം കേരളം ഹാങ് ഔട്ട് എന്ന പേരില്‍ സോഷ്യല്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തിയത്. നിരവധി പേര്‍ ഇത്തരമൊരു ചുവടുവയ്പിന് തയ്യാറായി ഈ വര്‍ക്‌ഷോപ്പില്‍ പങ്കെടുത്തു. ഇന്റര്‍നെറ്റിന്റെ അനന്തമായ സാധ്യതകള്‍ ഉപകാരപ്രദമായി വിനിയോഗിക്കുന്നതിന് പര്യാപ്തമാക്കുന്നതായിരുന്നു വര്‍ക്‌ഷോപ്പിലെ വിവധ സെഷനുകള്‍. വര്‍ക്‌ഷോപ്പില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വാര്‍ത്താവിതരണ രംഗത്ത് ഇന്റര്‍നെറ്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നതിനും വിവിധ സെഷനുകള്‍ പര്യാപ്തമായിരുന്നു. 2015 ഫെബ്രുവരി 15നു കലൂർ പവകുളം ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തിൽ വച്ചായിരുന്നു പരിപാടി .
Discussion about this post