ചെന്നൈ: വെള്ളൂര്‍ ശ്രീപുരത്ത് സേവാഭാരതിയുടെ ഏഴാമത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കേന്ദ്രമന്ത്രി എല്‍. മുരുഗന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിസ്താര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബെംഗളൂരു സമര്‍പക സേവാ ട്രസ്റ്റിന്റെയും സഹായത്തോടെ ശ്രീനാരായണി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററുമായി സഹകരിച്ചാണിത്.
വെല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ഗ്രാമീണരുടെ പ്രാഥമിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ലക്ഷ്യം. സേവാഭാരതി പ്രസിദ്ധീകരണമായ സേവാസാധനയുടെ പ്രത്യേക പതിപ്പ് പ്രകാശനവും ചടങ്ങില്‍ നടന്നു. പൂജ്യ ശ്രീശക്തി അമ്മ, ശ്രീ നാരായണി ആശുപത്രി ഡയറക്ടര്‍ എന്‍. ബാലാജി, സേവാഭാരതി തമിഴ് നാട് ഘടകം ജനറല്‍ സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍, വിസ്താര്‍ ഫിനാന്‍സ് ഏരിയാ മേധാവി സന്തോഷ് കുമാര്‍ രാംദാസ്, സമര്‍പക സേവാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി രാജണ്ണ എന്നിവര്‍ പങ്കെടുത്തു.

Discussion about this post